
യുഎഇയിലെ പ്രമുഖ വ്യാപാര ശൃംഖലയായ ലാന്‍ഡ് മാർക്ക് ഗ്രൂപ്പിന്‍റെ സ്ഥാപകന്‍ മിക്കി ജഗത്യാനി അന്തരിച്ചു. 70 വയസായിരുന്നു.
മാക്‌സ്, ബേബിഷോപ്പ്, സ്‌പ്ലാഷ്, ഹോംസെന്‍റർ തുടങ്ങി ഏറെ ജനപ്രിയമായ ബ്രാന്‍ഡുകള്‍ ലാന്‍ഡ്മാർക്ക് ഗ്രൂപ്പിന്‍റെ കീഴിലാണ്. ഗള്‍ഫിലുടനീളമുളള വിപണികളില്‍ ശക്തമായ സ്വാധീനം ചെലുത്തിയ ശേഷം ഇന്ത്യയിലേക്ക് ഉള്‍പ്പടെ വ്യാപാരം വിപുലപ്പെടുത്തിയിരുന്നു
നിലവില്‍ 48000 തൊഴിലാളികള്‍ ലാന്‍ഡ്മാർക്കിന് കീഴിലുണ്ട്. സിന്ധി കുടുംബാംഗമായ മിക്കി ഭാര്യയും മൂന്ന് മക്കളുമൊത്ത് ദുബായിലാണ് താമസിച്ചിരുന്നത്. 1973 ല്‍ ബഹ്റൈനിലാണ് അദ്ദേഹം ബിസിനസ് ആരംഭിച്ചത്. മിക്കിയുടെ ഭാര്യ രേണുക അധ്യക്ഷയായ ഗ്രൂപ്പ് 21 രാജ്യങ്ങളിലായി 2200 ലധികം ഔട്ട്ലെറ്റുകളുണ്ട്.