ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ദുബായില്‍ വരുന്നു

ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ദുബായില്‍ വരുന്നു

ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ദുബായില്‍ വരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഖരമാലിന്യവൈദ്യുതി പദ്ധതിയാണിത്.2000 ടണ്‍ ഖലമാലിന്യത്തില്‍ നിന്ന് 80 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. ഇത്തരത്തിലുളള രണ്ട് വൈദ്യുതി ഉത്പാദക കേന്ദ്രങ്ങളാണ് ദുബായില്‍ അടുത്ത വർഷം ആദ്യം പ്രവർത്തനം ആരംഭിക്കുക. വീടുകളില്‍ നിന്നും വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും പുറന്തളളുന്ന ഖരമാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറയ്ക്കുകയും വൈദ്യുതി ഉല്‍പാദനത്തില്‍ ബദല്‍ മാർഗങ്ങള്‍ തേടുകയുമാണ് ഇതിലൂടെ ദുബായ് ലക്ഷ്യമിടുന്നത്.

നിർമ്മാണം പുരോഗമിക്കുന്ന അഞ്ച് പ്ലാന്‍റുകളില്‍ രണ്ടെണ്ണം അടുത്തവർഷത്തോടെ പ്രവർത്തനം തുടങ്ങും. ദുബായ് ക്ലീന്‍ എനർജി സ്ട്ട്രാറ്റജി 2050 ന്‍റെ ഭാഗമായാണിത്. പ്ലാന്‍റുകളുടെ നിർമ്മാണം 75 ശതമാനം പൂർത്തിയായെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു. 2024 ഓടെ അഞ്ച് പ്ലാന്‍റുകളിലുമായി 5666 ടണ്‍ ഖലമാലിന്യം സംസ്കരിക്കാനും 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍

Related Stories

No stories found.
logo
The Cue
www.thecue.in