ദുബായ് എയർ ഷോ 2023: യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പുമായി ജിഡിആർഎഫ്എ ദുബായ്

ദുബായ് എയർ ഷോ 2023: യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പുമായി ജിഡിആർഎഫ്എ ദുബായ്

ദുബായ് എയർഷോയുടെ ഭാഗമായി യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിക്കും. നവംബർ 6 മുതൽ 18 വരെ ദിവസങ്ങളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടിൽ എയർ ഷോയുടെ ലോഗോ പതിച്ച്വാകും രാജ്യത്തേക്ക് സ്വാഗതം ചെയ്യുക. ദ ഫ്യൂച്ചർ ഓഫ് ദ എയറോസ്പേസ് ഇന്‍‍ഡസ്ട്രി എന്ന് മുദ്രണം ചെയ്ത സ്റ്റാമ്പാണ് പതിപ്പിക്കുക.വ്യോമയാന രംഗത്ത് മുന്നേറ്റം നടത്തുന്നതിലും ടൂറിസത്തിലും വ്യോമ ഗതാഗതത്തിനുമുള്ള പ്രമുഖ കേന്ദ്രമെന്ന നിലയിൽ ദുബായുടെ സ്ഥാനം ഉയർത്തുന്നതിൽ ദുബായ് എയർഷോ വഹിക്കുന്ന പ്രധാന്യം വ്യക്തമാക്കിയാണ് നടപടി. നവംബർ 13 മുതൽ 17 വരെയാണ് എയർപോർട്ട് എയർഷോ നടക്കുന്നത്.

ദുബായ് എയർപോർട്ടും ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്അഫയേഴ്സും സഹകരിച്ചാണ് നീക്കം.ദുബായ് എയർഷോ ലോഗോ പതിപ്പിച്ച പാസ്‌പോർട്ടുകൾ യാത്രക്കാർക്ക് സ്റ്റാമ്പ് ചെയ്യുന്നത് ദുബായുടെ അന്താരാഷ്ട്ര തലത്തിലുള്ള ഈ രംഗത്തെ സ്ഥാനം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ആഗോള വ്യവസായ ഇവന്‍റിന്‍റെ പ്രാധാന്യം കൂടുതൽ എടുത്തുകാണിക്കുകയും ചെയ്യുന്നുവെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതലും കമ്പനികളും പ്രദര്‍ശകരും എയര്‍ ഷോയുടെ ഭാഗമാകും. വിമാന നിര്‍മാതാക്കളും എയര്‍ ലൈന്‍ ഉടമകളും, വ്യോമയാന മേഖലയിലെ വിദഗ്ധരും സൈനിക ഉദ്യോഗസ്ഥരും വ്യവസായികളും ഉള്‍പ്പെടെ വലിയ സംഘത്തെയാണ് ദുബായ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള നിരവധി സഞ്ചാരികളും വ്യത്യസ്തമാര്‍ന്ന ആകാശ വിസ്മയത്തിന് സാക്ഷികളാകാനെത്തും. വിവിധ രാജ്യങ്ങള്‍ തമ്മിലുളള വിമാന കൈമാറ്റ കരാ‌റുകളും എയര്‍ഷോയുടെ ഭാഗമായി ഒപ്പുവെക്കും.

Related Stories

No stories found.
logo
The Cue
www.thecue.in