വാഹനലൈസന്‍സിഗും റവന്യൂസേവനങ്ങളും ഉള്‍പ്പടെ 28 സേവനങ്ങള്‍ ലഭ്യമാകുന്ന കിയോസ്കുകള്‍ സ്ഥാപിച്ച് ദുബായ് ആർടിഎ

വാഹനലൈസന്‍സിഗും റവന്യൂസേവനങ്ങളും ഉള്‍പ്പടെ 28 സേവനങ്ങള്‍ ലഭ്യമാകുന്ന കിയോസ്കുകള്‍ സ്ഥാപിച്ച് ദുബായ് ആർടിഎ

വാഹനലൈസന്‍സിംഗും, പാർക്കിംഗും, നോല്‍ റീചാർജ്ജിംഗും റവന്യൂമാനേജ്മെന്‍റ് ഉള്‍പ്പടെ 28 സേവനങ്ങള്‍ ലഭ്യമാകുന്ന 32 പുതുതലമുറ കിയോസ്കുകള്‍ അവതരിപ്പിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ എന്‍എഫ്സി സാങ്കേതിക വിദ്യ ഉപയോഗിച്ചോ പണം നല്‍കിയോ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. 24 മണിക്കൂറും സേവനം ലഭ്യമാകുമെന്ന് മാത്രമല്ല, നിശ്ചയ ദാർഢ്യക്കാർക്കുവരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് കിയോസ്കുകളുടെ പ്രവർത്തനം.

ആ‍ർടിഎയുടെ പ്രധാന കെട്ടിടം, ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങള്‍ ഉള്‍പ്പടെ ദുബായിലെ പ്രധാനപ്പെട്ട 21 സ്ഥലങ്ങളില്‍ കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ സ്മാർട് സർക്കാർ പദ്ധതിയുടെ ഭാഗായാണ് പുതുതലമുറ കിയോസ്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അന്താരാഷ്ട്ര നിലവാരത്തിലുളള കിയോസ്കുകള്‍. 2021 ലാണ് സ്മാർട് കിയോസ്കുകള്‍ വിപുലപ്പെടുത്തുന്ന പദ്ധതി ആർടിഎ ആരംഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in