
ദുബായിലുടനീളം പുതിയ പാർക്കിംഗ് അടയാള ബോർഡുകള്‍ സ്ഥാപിച്ച് ദുബായ് ആർടിഎ. 17,500 അടയാള ബോർഡുകള്‍ സ്ഥാപിച്ചതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. പൊതുപാർക്കിംഗ് ഫീസ്, സമയം,നിരക്ക് എന്നിവ വ്യക്തമാക്കുന്നതാണ് അടയാള ബോർഡുകള്‍.
ദുബായ് ആർടിഎയുടെ കണക്കുകള്‍ പ്രകാരം 80 ശതമാനം ഉപഭോക്താക്കളും പാർക്കിംഗ് ഫീസ് മൊബൈല്‍ ഫോണുകളിലൂടെയും സ്മാർട് ടാബ്ലൈറ്റുകളിലൂടെയും അടയ്ക്കാനാണ് താല്‍പര്യപ്പെടുന്നത്. രാത്രിയിലും വ്യക്തമായി കാണാനാകുന്ന അടയാള ബോർഡുകളാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്.
ആർടിഎ ആപ്പ്, വാട്സ് അപ്പ് എന്നിവയിലൂടെ പാർക്കിംഗ് ഫീസ് അടയ്ക്കുന്നവർക്ക് സ്കാന്‍ ചെയ്യാന്‍ സൗകര്യത്തിന് ക്യൂആർ കോഡും ബോർഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ്പിൾ ഐഫോൺ ഉപഭോക്താക്കൾക്ക് ആപ് ഡൗൺലോഡ് ചെയ്യാതെതന്നെ ഫോണിലെ പ്രത്യേക ഫീച്ചർ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യമുണ്ട്.എസ്എംഎസ് ഉപയോഗിച്ചാണ് പാർക്കിംഗ് ഫീസ് അടക്കുന്നതെങ്കില്‍ ക്യൂആർ കോഡ് സ്കാന്‍ ചെയ്യേണ്ടതില്ല.