പുതുവത്സരദിനം: ദുബായില്‍ പാർക്കിങ് സൗജന്യം, പൊതുഗതാത സർവ്വീസുകളുടെ സമയക്രമം ഇങ്ങനെ

പുതുവത്സരദിനം: ദുബായില്‍ പാർക്കിങ് സൗജന്യം, പൊതുഗതാത സർവ്വീസുകളുടെ സമയക്രമം ഇങ്ങനെ
Published on

പുതുവത്സരദിനത്തില്‍ ദുബായില്‍ പാർക്കിങ് സൗജന്യമായിരിക്കും. ജനുവരി 1 ബുധനാഴ്ച പാർക്കിങിന് ഫീസ് ഈടാക്കില്ലെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. അതേസമയം, മള്‍ട്ടി ലെവല്‍ പാർക്കിങില്‍ ഫീസ് ഈടാക്കുന്നത് തുടരും. പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തില്‍ മാറ്റമുണ്ട്.

ദുബായ് മെട്രോ

ദുബായ് മെട്രോ പുതുവത്സരദിനത്തില്‍ 43 മണിക്കൂർ നിർത്താതെ സർവ്വീസ് നടത്തും. ഡിസംബർ 31 ന് രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന സർവ്വീസ് ജനുവരി 1 ന് രാത്രി 12 മണിവരെ തുടരും. ട്രാം ഡിസംബർ 31 ന് രാവിലെ 6 മണിക്ക് ആരംഭിക്കുന്ന സർവ്വീസ് ജനുവരി 2 ന് പുലർച്ചെ 2 മണിവരെ തുടരും.

ബസുകള്‍

അല്‍ ഖുബൈബ ബസ് സ്റ്റേഷനില്‍ നിന്നുളള ഇ100 ബസ് ഡിസംബർ 31 നും ജനുവരി 1 നും സർവ്വീസ് നടത്തില്ല. ഇബിന്‍ ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്ന് ഇ 101 ബസ് അബുദബിയിലേക്ക് സർവ്വീസ് നടത്തുമെന്നും യാത്രാക്കാർക്ക് ഈ ബസ് ഉപയോഗപ്പെടുത്താമെന്നും ആർടിഎ അറിയിച്ചു. അല്‍ ജാഫ്ലിയ ബസ് സ്റ്റേഷനില്‍ നിന്നുളള ഇ 102 ബസും ഡിസംബർ 31 നും ജനുവരി 1 നും സർവ്വീസ് നടത്തില്ല.

മറൈന്‍ ട്രാന്‍സ്പോർട്ട്

വാട്ടർ ടാക്സി

മറീന മാള്‍ - ബ്ലൂ വാട്ടേഴ്സ് - 4pm മുതല്‍ 12am വരെ

ഓണ്‍ ഡിമാന്‍റ് സേവനങ്ങള്‍ 3pm മുതല്‍ 11pm വരെ ( മുന്‍കൂർ ബുക്കിങ് ആവശ്യം.

മറീന മാള്‍ 1 - മറീന വാക്ക് 12pm മുതല്‍ 11.10pm വരെ

മറീന പ്രോമെനേഡ്- മറീന മാള്‍ 1 1.50pm മുതല്‍ 9.45pm വരെ

മറീന ടെറസ്- മറീന വാക്ക് 1.50pm മുതല്‍ 9.50pm വരെ

മുഴുവന്‍ മേഖകളിലേക്കുമുളള സർവ്വീസുകള്‍ ഉച്ചയ്ക്ക് 3.55 മുതല്‍ 9.50 വരെ

ദുബായ് ഫെറി

അല്‍ ഖുബൈബ - വാട്ടർ കനാല്‍ ഉച്ചയ്ക്ക് 1 മണിമുതല്‍ വൈകീട്ട് 6 മണിവരെ

ദുബായ് വാട്ടർ കനാല്‍ - അല്‍ ഖുബൈബ ഉച്ചയ്ക്ക് 2.25 മണിമുതല്‍ വൈകീട്ട് 7.25 മണിവരെട

ദുബായ് വാട്ടർ കനാല്‍ - ബ്ലൂവാട്ടേഴ്സ് ഉച്ചയ്ക്ക് 1 .50 മുതല്‍ വൈകീട്ട് 6.50 വരെ

ബ്ലൂവാട്ടേഴ്സ് - മറീന മാള്‍ ഉച്ചയ്ക്ക് 2.55 മുതല്‍ വൈകീട്ട് 7.55 വരെ

മറീന മാള്‍ ബ്ലൂവാട്ടേഴ്സ് ഉച്ചയ്ക്ക് 1.20 മുതല്‍ വൈകീട്ട് 6.20 വരെ

മറീനമാളില്‍ നിന്ന് വിനോദസഞ്ചാരികള്‍ക്കുളള യാത്ര വൈകീട്ട് 4.30 മുതല്‍

അല്‍ ഖുബൈബയില്‍ നിന്ന് ഷാർജ അക്വേറിയം - വൈകീട്ട് 3 ,5,8,10 മണി

ഷാർജ അക്വേറിയത്തില്‍ നിന്ന് അല്‍ ഖുബൈബ വരെ - വൈകീട്ട് 2,4,6,9 മണി

അല്‍ ജദഫ് ദുബായ് ഫെസ്റ്റിവല്‍ സിറ്റി- രാവിലെ 7.30 മുതല്‍ വൈകീട്ട് 4 മണിവരെ

ദുബായ് ക്രീക്ക് ഹാർബറില്‍ നിന്ന് അല്‍ ജദഫ് വരെ - രാവിലെ 7.15 മുതല്‍ വൈകീട്ട് 4 മണിവരെ

Related Stories

No stories found.
logo
The Cue
www.thecue.in