ദുബായ് മുനിസിപ്പാലിറ്റിക്ക് ഗ്ലോബല്‍ ബിസിനസ് എക്സലന്‍സ് പുരസ്കാരം

ദുബായ് മുനിസിപ്പാലിറ്റിക്ക് ഗ്ലോബല്‍ ബിസിനസ് എക്സലന്‍സ് പുരസ്കാരം

ഗ്ലോബല്‍ ബിസിനസ് എക്സലന്‍സ് പുരസ്കാരം സ്വന്തമാക്കി ദുബായ് മുനിസിപ്പാലിറ്റി. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ജീവനക്കാരുടെ തൊഴില്‍ - ജീവിത സന്തുലിതാവസ്ഥ നിലനിർത്തിയതാണ് ദുബായ് മുനിസിപ്പാലിറ്റിയെ പുരസ്കാരത്തിന് അർഹമാക്കിയത്.

ജീവനക്കാർക്ക് അവരുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിന് അന്താരാഷ്ട്ര പരിശീലന പ്ലാറ്റ്ഫോമുകളിൽ അവസരവും ദുബായ് മുനിസിപ്പാലിറ്റി മുന്നോട്ട് വയ്ക്കുന്നുണ്ട്. ജീവനക്കാർക്കായി കമ്മ്യൂണിറ്റി സോളിഡാരിറ്റി ഫണ്ടും ദുബായ് മുനിസിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ നിശ്ചയദാർഢ്യമുള്ള ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സംരംഭങ്ങൾ, കൂടാതെ സാനിറ്ററി സൗകര്യങ്ങൾ, വിനോദ വേദികൾ, ജീവനക്കാരുടെ ജിം, ജീവനക്കാരുടെ കുട്ടികള്‍ക്കായി നഴ്സറികളും സജ്ജമാക്കിയിട്ടുണ്ട്.

ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്‍റ്, പരിശീലനം, വികസനം എന്നിവയ്ക്കുള്ള ഐഎസ്ഒ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര അക്രഡിറ്റേഷനുകൾ നേടി മികച്ച എച്ച്ആർ സ്ട്രാറ്റജി വികസിപ്പിച്ചതിന് ദുബായ് മുനിസിപ്പാലിറ്റിയിലെ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ഐഷ അൽ ഹമ്മദിക്ക് 'ഔട്ട്‌സ്റ്റാൻഡിംഗ് ലീഡർ' പുരസ്കാരവും ലഭിച്ചു. പുരസ്കാരം മുനിസിപ്പാലിറ്റിയുടെ സമൂഹത്തോടുളള പ്രതിബദ്ധത വർദ്ധിപ്പിക്കുന്നുവെന്നും സമൂഹത്തിന് സന്തോഷവും സംതൃപ്തിയും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടുപോകുമെന്നും വാർത്താകുറിപ്പില്‍ മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in