ദുബായ് ക്രീക്കില്‍ ശുചീകരണ പദ്ധതികള്‍:820 ടണ്‍ കപ്പല്‍ അവശിഷ്ടങ്ങളടക്കം നീക്കം ചെയ്തു

ദുബായ് ക്രീക്കില്‍ ശുചീകരണ പദ്ധതികള്‍:820 ടണ്‍ കപ്പല്‍ അവശിഷ്ടങ്ങളടക്കം നീക്കം ചെയ്തു

ജലമലിനീകരണം കുറയ്ക്കുന്നതിനുളള യജ്ഞത്തിന്‍റെ ഭാഗമായി 820 ടണ്‍ കടല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തുവെന്ന് ദുബായ് മുനിസിപ്പാലിറ്റി. ദുബായ് ക്രീക്കില്‍ നിന്ന് 9 തടി ബോട്ടുകളും വാണിജ്യകപ്പലുകളടക്കമുളള മാലിന്യങ്ങളാണ് നീക്കം ചെയ്തത്.

ദുബായിലുടനീളമുള്ള ജല കനാലുകള്‍ വൃത്തിയാക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള യജ്ഞത്തിന്‍റെ ആദ്യ ഘട്ടമായാണ് പ്രവർത്തനങ്ങള്‍ നടന്നത്. കഴിഞ്ഞ വർഷം ആരംഭിച്ച വാട്ടർ കനാൽ ശുചിത്വ പദ്ധതിയുടെ ഭാഗമായി ദുബായ് ക്രീക്കില്‍ ഉള്‍പ്പടെ ശുചീകരണ പ്രവർത്തനങ്ങള്‍ നടന്നു.അടുത്ത വർഷം 11 സമുദ്രഇടങ്ങള്‍ കൂടി ശുചീകരിക്കും.

ശുചീകരണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായി ഏകദേശം 310 ടൺ ഭാരമുള്ള മൂന്ന് കപ്പലുകളും കടൽ ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ദുബായ് വാട്ടർ കനാല്‍, ബിസിനസ് ബേ, ജദഫ് മേഖലകളിലും ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in