ശൈത്യകാല ക്യാംപുകള്‍ക്കായുളള അപേക്ഷ സ്വീകരിച്ചുതുടങ്ങാന്‍ ദുബായ് മുനിസിപ്പാലിറ്റി

ശൈത്യകാല ക്യാംപുകള്‍ക്കായുളള അപേക്ഷ സ്വീകരിച്ചുതുടങ്ങാന്‍ ദുബായ് മുനിസിപ്പാലിറ്റി

ദുബായ്എമിറേറ്റില്‍ ശൈത്യകാല ക്യാംപുകള്‍ക്കായുളള അപേക്ഷ സ്വീകരിച്ചുതുടങ്ങാന്‍ ദുബായ് മുനിസിപ്പാലിറ്റി. അല്‍ അവീർ ഒന്നിലെ ക്യാംപിംഗ് സീസണ്‍ നവംബർ 1 ന് ആരംഭിച്ച് 2023 ഏപ്രില്‍ അവസാനം വരെ നീണ്ടുനില്‍ക്കും.2022- 23 സെഷനിൽ താൽക്കാലിക ക്യാമ്പുകൾക്കുള്ള പെർമിറ്റ് അപേക്ഷകൾ സ്വീകരിക്കുന്നതിന് മുനിസിപ്പാലിറ്റി സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ദുബായ് പോലീസ്, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ്, ദുബായ് സിവിൽ ഡിഫൻസ് എന്നിവയുമായി സഹകരിച്ച്, വൃത്തിയുള്ളതും സുരക്ഷിതവുമായ സ്ഥലങ്ങളാണ് ക്യാപിംഗ് സൈറ്റുകള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഉറപ്പാക്കിയിട്ടുണ്ട്.നിശ്ചയദാർഢ്യമുള്ള ആളുകളുടെ സുരക്ഷയ്ക്കും സന്തോഷത്തിനും പ്രത്യേക പരിഗണനയും ഉറപ്പുനല്‍കും.

പാസ്‌പോർട്ടിന്‍റെ സാധുവായ പകർപ്പും സിവിൽ രജിസ്‌ട്രിയുടെ എക്‌സ്‌ട്രാക്‌റ്റും ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും ദുബായ് മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റ് www.dm.gov.ae വഴി പെർമിറ്റ് അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

ക്യാംപിന് അനുവദനീയമായ കാലയളവ് ആറ് മാസമാണ്. ഒരു ചതുരശ്രമീറ്ററിന് ആഴ്ചയിലെ തുക 44 ഫില്‍സാണ്. ഒരു ക്യാംപിന് 400 ചതുരശ്രമീറ്ററില്‍ കൂടരുതെന്നാണ് നിയമം. പെർമിറ്റ് ഉടമകൾക്ക് ക്യാമ്പുകൾ വാടകയ്‌ക്കെടുക്കാനോ മറ്റുള്ളവരെ അതിൽ താമസിക്കാൻ അനുവദിക്കാനോ അനുവാദമില്ലെന്നും അധികൃതർ അറിയിച്ചു.ക്യാംപുകള്‍ വാണിജ്യാവശ്യങ്ങള്‍ക്കുളളതല്ല.കമ്പനികൾക്കോ ​​ഹോട്ടലുകൾക്കോ ​​വാടകയ്ക്ക് നൽകുന്നത് അനുവദനീയമല്ല. ക്യാമ്പിംഗ് സൗകര്യങ്ങൾ കുടുംബ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും അധികൃതർ ഓ‍ർമ്മിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in