ദുബായില്‍ താമസസ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കി അധികൃതർ

ദുബായില്‍ താമസസ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കി അധികൃതർ
Published on

ദുബായിലെ വിവിധ താമസമേഖലയില്‍ പരിശോധന ശക്തമാക്കി അധികൃതർ. നിയമം ലംഘിച്ച് താമസിക്കുന്നവരെ കണ്ടെത്താനായാണ് പരിശോധന. എമിറേറ്റില്‍ കുടുംബങ്ങള്‍ക്കും ഒറ്റയ്ക്ക് താമസിക്കുന്നവർക്കും പ്രത്യേക മേഖലകളിലാണ് താമസ സൗകര്യം അനുവദിച്ചിട്ടുളളത്. കുടുംബമായി മാത്രം താമസിക്കുന്ന ചില മേഖലകളില്‍ ബാച്ച്ലർമാർക്ക് താമസ അനുമതിയില്ല.അതുകൊണ്ടുതന്നെ താ​മസ സൗ​ക​ര്യ​ങ്ങ​ളി​ൽനി​യ​മം പാലിക്കുന്നുണ്ടോയെന്ന കാര്യവും അതോടൊപ്പം ​അനുവദിച്ചതില്‍ കൂടുതല്‍ ​ആ​ളു​ക​ളോ കു​ടും​ബ​ങ്ങ​ളോ ക​ഴി​യു​ന്നു​ണ്ടോ എ​ന്നുളളതുമാണ്​ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പരിശോധനകള്‍ കർശനമാക്കുന്നത്.

ഈ വർഷം ഇതുവരെ ദുബായ് മുനിസിപ്പാലിറ്റി അധികൃതർ 19,837 ഫീ​ൽ​ഡ് വി​സി​റ്റു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന. നിയമലംഘനം നടക്കുന്നതായി അറിവ് ലഭിച്ചാല്‍ മുനിസിപ്പാലിറ്റിയുടെ 800900 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ എമിറേറ്റില്‍ താമസക്കാരായിട്ടുളളവർ ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രജിസ്ട്രർ ചെയ്യണമെന്ന നിർദ്ദേശം ദുബായ് ലാന്‍റ് ഡിപാർട്മെന്‍റ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. സ്വന്തം ഉടമസ്ഥതയില്‍ താമസിക്കുന്നവരും വാടകയ്ക്ക് താമസിക്കുന്നവരും ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കുളളില്‍ രജിസ്ട്രർ ചെയ്യണമെന്നാണ് നിർദ്ദേശം.റെസ്റ്റ് ആപ്പ് വഴിയാണ് രജിസ്ട്രേഷന്‍ പൂർത്തിയാക്കേണ്ടത്.

ദുബായില്‍ വാടകയ്ക്ക് എടുത്ത ഫ്ളാറ്റുകളില്‍ എത്രപേർ താമസിക്കണമെന്ന കാര്യങ്ങളിലടക്കം കൃത്യമായ മാർഗ്ഗ നിർദ്ദേശമുണ്ട്. ഉടമകളുടെ അനുമതിയില്ലാതെ വാടകയ്ക്ക് എടുത്ത ഫ്ളാറ്റുകളില്‍ കൂടുതല്‍ പേരെ താമസിപ്പിക്കുന്നത് നിയലംഘനമാണ്. കുടുംബമായി താമസിക്കാനെന്ന പേരില്‍ വില്ലയോ ഫ്ളാറ്റോ വാടകയ്ക്ക് എടുത്ത് അത് പല കുടുംബങ്ങള്‍ക്കായി വീതിച്ച് നല്‍കുന്നതും പിഴ കിട്ടാവുന്ന നിയമലംഘനമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in