
സന്ദർശകരുടെ ഇഷ്ട കേന്ദ്രമായ ദുബായ് മിറക്കിള്‍ ഗാർഡന്‍റെ 14 മത് സീസണ് തുടക്കമായി. മിറക്കിള്‍ ഗാർഡന്‍ ഗ്രൂപ്പ് ചെയർമാന്‍ ഷെയ്ഖ് തായേബ് ബിന്‍ തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ പുതിയ സീസണ്‍ ഉദ്ഘാടനം ചെയ്തു. മെയ് 31 വരെ മിറക്കിള്‍ ഗാർഡന്‍ സന്ദർശകരെ സ്വീകരിക്കും.
120 ലധികം പൂച്ചെടികള്‍ 15 കോടി പൂക്കൾ വിരിയിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമാണ് മിറക്കിള്‍ ഗാർഡന്‍. പുഷ്പങ്ങളും ചെടികളും കൊണ്ടു നിർമ്മിച്ച വിമാനം ഉള്‍പ്പടെ നിരവധി ആകർഷണങ്ങളാണ് മിറക്കിള്‍ ഗാർഡനിലുളളത്. ദുബായ് ലാൻഡിന്‍റെ ഹൃദയഭാഗത്ത് 72,000 ചതുരശ്ര മീറ്ററിലാണ് മിറക്കിൾ ഗാർഡൻ.
100 ദിർഹമാണ് പ്രവേശന പാസിന്‍റെ നിരക്ക്. കുട്ടികള്‍ക്ക് 3 മുതല്‍ 12 വയസുവരെയുളള കുട്ടികള്‍ക്ക് 80 ദിർഹവും. മിറക്കിള്‍ ഗാർഡന്‍റെ പതിമൂന്നാമത് സീസണ്‍ ജൂണ്‍ 15 നാണ് അവസാനിച്ചത്. 2013 ഫെബ്രുവരി 14 നാണ് മിറക്കിള്‍ ഗാർഡന്‍ പ്രവർത്തനം ആരംഭിച്ചത്. സിറ്റിലാന്‍റ് ഗ്രൂപ്പാണ് മിറക്കിള്‍ ഗാർഡന് പിന്നില്‍ പ്രവർത്തിക്കുന്നത്.