Gulf
അന്താരാഷ്ട്ര ഉപഭോക്തൃഅനുഭവമാനദണ്ഡങ്ങളില്‍ അംഗീകാരം നേടി ദുബായ് ആർടിഎ
അന്താരാഷ്ട്ര ഉപഭോക്തൃഅനുഭവമാനദണ്ഡങ്ങളില്‍ അംഗീകാരം നേടി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ദുബായ് മെട്രോ ട്രാം എന്നിവയുടെ പ്രവർത്തനങ്ങളിലാണ് അംഗീകാരം. 87.20 ശതമാനം റേറ്റിംഗാണ് ആർടിഎ സ്വന്തമാക്കിയത്. റെയില്‍ ഏജന്‍സിയും പ്രവർത്തന മേല്‍നോട്ടം വഹിക്കുന്ന കിയോലിസുമാണ് മെട്രോ-ട്രാം സേവനങ്ങള്‍ക്കായി ആർടിഎയ്ക്ക് പിന്നില്‍ പ്രവർത്തിക്കുന്നത്.
പൊതുഗതാഗതരംഗത്ത് ഉപഭോക്താക്കള്‍ മികച്ച സേവനം നല്‍കുന്ന ആർടിഎയുടെ പങ്ക് ഈ നേട്ടം അടിയവരയിടുന്നു. യാത്രാക്കാരുടെ യാത്രാനുഭവങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതാണ് ഇന്‍റർനാഷണല്‍ കസ്റ്റമർ എക്സ്പീരിയൻസ് സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ്.ഉപഭോക്തൃ അനുഭവത്തിൽ ഉയർന്ന നിലവാരം പുലർത്താൻ കമ്പനികളെ അനുവദിക്കുന്ന അക്രഡിറ്റേഷനാണ് ഇത്.