ദുബായ് ഇന്ത്യന്‍ മാധ്യമകൂട്ടായ്മയുടെ 'ആര്‍പ്പോണം'

ദുബായ് ഇന്ത്യന്‍ മാധ്യമകൂട്ടായ്മയുടെ 'ആര്‍പ്പോണം'
Published on

ദുബായിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ 'ആര്‍പ്പോണം' എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ദുബായ് അല്‍ മാരിഫ് സ്‌കൂളില്‍ നടന്ന ആഘോഷം ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ ഉദ്ഘാടനം ചെയ്തു. റോയ് റാഫേല്‍ അധ്യക്ഷനായി. പരിപാടി ടി ജമാലുദ്ദീന്‍ നിയന്ത്രിച്ചു. എംസിഎ നാസര്‍, എല്‍വിസ് ചുമ്മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ വിനോദ് സ്വാഗതവും യാസിര്‍ അറഫാത്ത് നന്ദിയും പറഞ്ഞു. സര്‍വ്വകലാശാല ടീമിന്‍റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

മാധ്യമപ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത മത്സരങ്ങളുമുണ്ടായി. മാവേലിയും അത്തപ്പൂക്കളമൊരുക്കിയതുമെല്ലാം ഓണാഘോഷത്തിന്‍റെ മാറ്റുകൂട്ടി. ഒ ഗോള്‍ഡ് ആയിരുന്നു ആര്‍പ്പോണത്തിന്‍റെ മുഖ്യ സ്പോൺസർ. ജോയ് ആലുക്കാസ്, ലൈഫ് ഫാര്‍മസി, ആസാ ഗ്രൂപ്പ്, സീസ് ഇന്റര്‍നാഷണല്‍, കണ്ണന്‍ രവി ഗ്രൂപ്പ് ഓഫ് കമ്പനി, ഹോട്ട് പാക്ക്, ചിക്കിംഗ്, സ്മാര്‍ട്ട് ട്രാവല്‍, അല്‍ മുഖാലത്ത് പെര്‍ഫ്യൂം, കോയിന്‍ സ്്‌റ്റേഷനറി, വേള്‍ഡ് സ്റ്റാര്‍, ആജില്‍, സുൽത്താൻ ആൻഡ് സമാൻ , നാസ്ത, കോബാള്‍ട്ട് എനര്‍ജി ആന്‍ഡ് എംഇപി, വി പെര്‍ഫ്യൂം, കെപി ഗ്രൂപ്പ് ഇന്‍റർനാഷണല്‍, ആദാമിന്‍റെ ചായക്കട, കോയിന്‍ സ്‌റ്റേഷനറി എന്നിവരുടെ സഹകരണത്തോടെ ആയിരുന്നു പരിപാടി

Related Stories

No stories found.
logo
The Cue
www.thecue.in