അടിമുടി മാറ്റത്തിനൊരുങ്ങി 'നോല്‍കാർഡ്'

അടിമുടി മാറ്റത്തിനൊരുങ്ങി 'നോല്‍കാർഡ്'

ദുബായിലെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന നോല്‍ കാർഡ് ഡിജിറ്റലാകുന്നു. നോല്‍ കാർഡ് നവീകരണത്തിനായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി 35 കോടി ദിർഹത്തിന്‍റെ കരാറില്‍ ഒപ്പുവച്ചു. ഡി​ജി​റ്റ​ൽ സ്​​ട്രാ​റ്റ​ജി റോ​ഡ്​ മാ​പ്പ്​ 2023-2030 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ന​ട​പ​ടി.സെന്‍ട്രല്‍ വാലറ്റ് അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനത്തിലേക്കു മാറ്റി കാർഡോ പണമോ ഉപയോഗിക്കാതെ യാത്ര ചെയ്യാനുളള സൗകര്യമൊരുക്കുകയാണ് ആ‍ർടിഎ ലക്ഷ്യമിടുന്നത്. നോല്‍കാർഡ് ഡിജിറ്റലാകുന്നതോടെ ടിക്കറ്റിംഗ് മെഷീന്‍ മുഖം തിരിച്ചറിഞ്ഞും ഫോണോ സ്മാർട് വാച്ചോ ഉപയോഗിച്ചും യാത്ര ചെയ്യാന്‍ സാധിക്കും.മെട്രോ, ട്രാം, ബസ്, ടാക്സി എന്നിവയിലെല്ലാം ഇതു ഉപയോഗിക്കാം.വാലെയില്‍ വരുന്നതോടെ കുടുംബ ഗ്രൂപ്പ് ടിക്കറ്റുകള്‍ എടുക്കുന്നതിനും സാധിക്കും.

ദുബായിലെ പൊതുഗതാഗത രംഗത്ത് നിർണായകമാകും നോല്‍കാർഡുകളുടെ നവീകരണമെന്ന് ആ‍ർടിഎ എക്സിക്യൂട്ടീവ് ഡയറക്ടർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മാത്തർ അ​ൽ താ​യ​ർ പ​റ​ഞ്ഞു. നോല്‍കാർഡ് ബാലന്‍സ് തുക, മുന്‍യാത്രകളുടെ വിവരങ്ങള്‍,ടിക്കറ്റ് നിരക്കുകള്‍ തുടങ്ങിയവ ഉപഭോക്താവിന് നേരിട്ട് അറിയാന്‍ സാധിക്കുമെന്നതും സൗകര്യമാണ്.2009ൽ ​ന​ട​പ്പാ​ക്കി​യ ശേ​ഷം ആ​ർ.​ടി.​എ ഇ​തി​ന​കം മൂ​ന്നു​കോ​ടി നോ​ൽ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. നിലവില്‍ മെട്രോ, ടാക്സി ,ട്രാം, ബസ് എന്നിവയുള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട റീടെയ്ല്‍ ഔട്ട്ലെറ്റുകളിലും നോല്‍കാർഡുകള്‍ ഉപയോഗിക്കാം.ഡിജിറ്റലാകുന്നതോടെ നോല്‍കാർഡിന്‍റെ സ്വീകാര്യത കൂടുതല്‍ ഉയരുമെന്നാണ് വിലയിരുത്തല്‍

Related Stories

No stories found.
logo
The Cue
www.thecue.in