നവീകരിച്ച ദുബായ് വിമാനത്താവള റണ്‍വെ ജൂണ്‍ 22 ന് തുറക്കും

നവീകരിച്ച ദുബായ് വിമാനത്താവള റണ്‍വെ ജൂണ്‍ 22 ന് തുറക്കും

നവീകരിച്ച ദുബായ് വിമാനത്താവള റണ്‍വെ ജൂണ്‍ 22 ന് തുറക്കും.45 ദിവസത്തെ നവീകരണപ്രവർത്തനങ്ങള്‍ക്ക് ശേഷമാണ് ദുബായ് വിമാനത്താവളത്തിലെ വടക്ക് ഭാഗത്തെ റണ്‍വെ തുറക്കുന്നത്. ദുബായ് എയർപോർട്സ് ചെയർമാനും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രസിഡന്‍റുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം റണ്‍വെ സന്ദർശിച്ച് പ്രവർത്തനങ്ങള്‍ വിലയിരുത്തി. പദ്ധതിയുടെ പുരോഗതിയെ കുറിച്ചും വിവിധ ടീമുകള്‍ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

യാത്രാക്കാരുടെ തുടർച്ചയായ വർദ്ധനവ് മുന്നില്‍ കണ്ടുകൊണ്ട് വ്യോമഗതാഗതവ്യവസായത്തിന്‍റെ വികസനത്തെ പിന്തുണയ്ക്കുന്നതിനായാണ് റണ്‍വെ നവീകരണ പ്രവർത്തനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു

അത്യാധുനിക സാങ്കേതിക വിദ്യകൾ വിന്യസിച്ചുകൊണ്ട് എല്ലാ യാത്രക്കാർക്കും നൽകുന്ന സേവനങ്ങൾ വർദ്ധിപ്പിക്കാനും എയർപോർട്ട് ഇൻഫ്രാസ്ട്രക്ചറിന്‍റെ പ്രതിരോധശേഷി ഉറപ്പാക്കാനും നിരന്തരം ശ്രമങ്ങള്‍ നടത്തുന്നുവെന്നും അദ്ദേഹം അറിയിച്ചു.

നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി റണ്‍വെ അടച്ചതോടെ വഴി തരിച്ചുവിട്ട സർവ്വീസുകള്‍ റണ്‍വെ തുറക്കുന്നതോടെ ഇവിടേക്ക് തന്നെ തിരിച്ചെത്തും. റൺവേയുടെ 4.5 കിലോമീറ്ററിലും അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ചു.വർഷങ്ങൾക്ക് ശേഷമാണ് ഇത്ര വിപുലമായ അറ്റകുറ്റപ്പണി ദുബായ് വിമാനത്താവളത്തിൽ നടത്തുന്നത്. 2014ലാണ് അവസാനമായി വിപുലമായ നവീകരണം നടന്നത്. അടുത്ത നവീകരണം 2024ൽ ആണ് നടക്കേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് കാലത്ത് വിമാന സർവീസ് നിർത്തിവെച്ചതോടെ വീണ്ടും നവീകരണം ആവശ്യമായി വന്നു. ഇതോടെയാണ് ഇപ്പോള്‍ നവീകരണം നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in