ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവള സുരക്ഷാ വിഭാഗം, 7 സ്റ്റാറില്‍ തിളങ്ങി ദുബായ് വിമാനത്താവളം

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവള സുരക്ഷാ വിഭാഗം, 7 സ്റ്റാറില്‍ തിളങ്ങി ദുബായ് വിമാനത്താവളം

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവള വിഭാഗങ്ങള്‍ക്ക് നല്‍കുന്ന 7 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ദുബായ് വിമാനത്താവളം. എട്ടാമത് ഇന്‍റർനാഷണല്‍ ബെസ്റ്റ് പ്രാക്ടീസ് മത്സരത്തിലാണ് ദുബായ് വിമാനത്താവളം ഈ നേട്ടം സ്വന്തമാക്കിയത്. സോവിയസ് (XOVIS) പദ്ധതി കാര്യക്ഷമമായും ഫലപ്രദമായും നടപ്പിലാക്കിയതിനാണ് ടെർമിനല്‍ 3 യിലെ സുരക്ഷാ വിഭാഗത്തിന് അംഗീകാരം ലഭിച്ചത്.

ദുബായ് വിമാനത്താവളം എമിറേറ്റ്സ് എയർലൈന്‍സുമായി സഹകരിച്ചാണ് സോവിയസ് പദ്ധതി നടപ്പിലാക്കുന്നത്. യാത്രാക്കാരുടെ സുരക്ഷാ പ്രക്രിയകള്‍ അഞ്ച് മിനിറ്റിനുളളില്‍ പൂർത്തിയാക്കുകയും തെർമല്‍ സ്കാനിംഗ് അടക്കമുളള പരിശോധനാ പ്രക്രിയകള്‍ കൃത്യമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ് സോവിയസ് പദ്ധതിക്ക് 7 സ്റ്റാർ റേറ്റിംഗ് നേടികൊടുത്തത്. ഇതിനായി കൂടുതല്‍ ജീവനക്കാരെയും സ്കാനറുകളും വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ദുബായ് പോലീസ് പോർട്ട് അഫയേഴ്സ് അസിസ്റ്റന്‍റ് കമാന്‍റന്‍റ് പൈലറ്റ് മേജർ ജനറല്‍ അഹമ്മദ് മുഹമ്മദ് ബിന്‍ താനി പറഞ്ഞു.

ന്യൂസിലന്‍റില്‍ ഇന്‍സറ്റിറ്റ്യൂഷണല്‍ എക്സലന്‍സ് റിസർച്ച് സെന്‍റർ സംഘടിപ്പിച്ച മത്സരത്തില്‍ എട്ട് രാജ്യങ്ങളില്‍ നിന്നുളള 60 ഓളം കേസുകള്‍ക്കെതിരെയാണ് വകുപ്പിന്‍റെ നേട്ടം. വിവിധ സ്ഥാപനങ്ങളെയും വകുപ്പുകളെയും അവരുടെ മികച്ച പ്രവർത്തന രീതികള്‍, സംവിധാനങ്ങള്‍ സംരംഭങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഐബിപിസി വിലയിരുത്തുകയും സ്റ്റാർ റേറ്റിംഗ് നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in