ദുബായ് വിമാനത്താവളത്തില്‍ തിരക്കേറുമെന്ന് മുന്നറിയിപ്പ്

ദുബായ് വിമാനത്താവളത്തില്‍ തിരക്കേറുമെന്ന് മുന്നറിയിപ്പ്

അടുത്ത 10 ദിവസം ദുബായ് വിമാനത്താവളത്തില്‍ തിരക്കേറുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഒക്ടോബർ 21 മുതല്‍ 20 വരെ ശരാശരി 21 ലക്ഷം യാത്രികരാണ് വിമാനത്താവളത്തില്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് സാഹചര്യങ്ങള്‍ നീങ്ങിയതോടെ ദുബായ് വിമാനത്താവളത്തിലെ യാത്രാക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഒക്ടോബർ 30 ആയിരിക്കും ഏറ്റവും തിരക്കേറിയ ദിനം. അന്ന് 2,59,000 യാത്രക്കാർ ദുബായ് വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷ. യാത്രാക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ മേഖലയിലെ ഉദ്യോഗസ്ഥർ സജ്ജരാണന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

യാത്രയ്ക്ക് മുന്‍പ് ശ്രദ്ധിക്കൂ

യാത്ര ചെയ്യുന്ന ലക്ഷ്യസ്ഥാനത്തേക്കുള്ള ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.

വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്ന് ഉറപ്പാക്കുക.

കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക്, 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സ്മാർട്ട് ഗേറ്റ്സ് ഉപയോഗിച്ചാല്‍ സമയം ലാഭിക്കാം.

ദുബായ് വിമാനത്താവള ടെർമിനൽ 1 ലൂടെയാണ് യാത്രയെങ്കില്‍ പുറപ്പെടുന്നതിന് 3 മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരുക

ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സമയം ലാഭിക്കും

ടെർമിനൽ 3 ൽ നിന്ന് എമിറേറ്റ്സിലാണ് യാത്രയെങ്കില്‍ സ്വയം സേവന ചെക്ക്-ഇൻ സൗകര്യങ്ങളും ഉപയോഗിക്കാം

ലഗേജുകള്‍ അനുവദിച്ച അളവില്‍ മാത്രം കരുതുക.

മെട്രോയില്‍ വിമാനത്താവളത്തിലെത്തുന്നുവെങ്കില്‍ ഗതാഗത കുരുക്ക് ഒഴിവാക്കാം.

വിമാനത്താവള ടെർമിനൽ 3 യില്‍ അറൈവല്‍ ഫോർ കോർട്ടിലേക്കുളള പ്രവേശനം പൊതുഗതാഗതത്തിനും മറ്റ് അംഗീകൃത വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ തന്നെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം യാത്രാക്കാരെ സ്വീകരിക്കുന്നതിന് വിമാനത്താവളത്തിന്‍റെ നിയുക്ത കാർ പാർക്കുകളോ വാലെ സേവനമോ ഉപയോഗപ്പെടുത്തണം.

Related Stories

No stories found.
logo
The Cue
www.thecue.in