ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍: ശ്രദ്ധയാകർഷിച്ച് കാന്‍റീന്‍ എക്സ്

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍: ശ്രദ്ധയാകർഷിച്ച് കാന്‍റീന്‍ എക്സ്

Published on

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായി ഒരുക്കിയ കാന്‍റീന്‍ എക്സിന് മികച്ച പ്രതികരണം. സ്കൂള്‍ അവധി ദിനങ്ങളായതുകൊണ്ടുതന്നെ കുടുംബങ്ങളായെത്തുന്നവരാണ് കാന്‍റീന്‍ എക്സില്‍ കൂടുതലും.വിനോദങ്ങളുടെയും രുചികളുടെയും സംയുക്തകേന്ദ്രമാണ് കാന്‍റീന്‍ എക്സ്.

Kaltham Alshamsi,
Senior Associate,Retail Festivals & Events
Kaltham Alshamsi, Senior Associate,Retail Festivals & Events

ദുബായ് മുഷ്രിഫ് പാർക്കില്‍ ഡിസംബർ 15 ന് ആരംഭിച്ച കാന്‍റീന്‍ എക്സ് 31 വരെയുളള രണ്ടാഴ്ചക്കാലമുണ്ടാകും. വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന പ്രവർത്തനം പുലർച്ചെ ഒരു മണിവരെ തുടരും. പ്രവേശനം സൗജന്യമാണ്. ദുബായ് ഇക്കണോമി ആന്‍റ് ടൂറിസത്തിന്‍റെ കീഴില്‍ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയില്‍ എസ്റ്റാബ്ലിഷ്മെന്‍റാണ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായുളള വിവിധ പരിപാടികള്‍ ഒരുക്കുന്നത്. അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി 20 ലധികം ഭക്ഷണശാലകളാണ് ഇത്തവണ ഒരുക്കിയിട്ടുളളതെന്നും 10 ദിർഹം മുതല്‍ ഭക്ഷണം ആസ്വദിക്കാം. ഇവിടെയെത്തുന്നവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും റീടെയ്ല്‍ ഫെസ്റ്റിവല്‍സ് ആന്‍റ് ഇവന്‍റ്സ് സീനിയ‍ർ അസോസിയേറ്റ് കല്‍ത്തം അല്‍ ഷംസി പറഞ്ഞു.

കുട്ടികള്‍ക്കായി വിവിധ വിനോദപരിപാടികളും സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഔട്ട് ഡോർ സിനിമാ അനുഭവവും കാന്‍റീന്‍ എക്സ് ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് ഭാഗത്താണ് സിനിമ സജ്ജമാക്കിയിരിക്കുന്നത്. കുടുംബ സൗഹൃദ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. മുഷ്രിഫ് പാർക്കിലേക്കുളള പ്രവേശനകവാടത്തിന് തൊട്ടടുത്തായാണ് കാന്‍റീന്‍ എക്സ് സജ്ജമാക്കിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനമുപയോഗിച്ചാണ് വരുന്നതെങ്കില്‍ ഇത്തിസലാത്ത്, സെന്‍റർ പോയിന്‍റ് സ്റ്റേഷനുകളില്‍ നിന്ന് മുഷ്രിഫ് പാർക്കിലേക്ക് ബസ് സൗകര്യം ലഭ്യമാണ്.

logo
The Cue
www.thecue.in