മിന്‍സ മരിയം ജേക്കബിന്‍റെ മരണം: സ്കൂള്‍ അടച്ചുപൂട്ടി

മിന്‍സ മരിയം ജേക്കബിന്‍റെ മരണം: സ്കൂള്‍ അടച്ചുപൂട്ടി

ദോഹയില്‍ സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ച മിന്‍സ മരിയം ജേക്കബിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. അതേസമയം സംഭവത്തില്‍ ദോഹ വക്റയിലെ സ്പ്രിംഗ് ഫീല്‍ഡ് കിന്‍റർ ഗാർട്ടന്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസമന്ത്രാലയം ഉത്തരവിട്ടു. സ്കൂള്‍ അധികൃതരില്‍ നിന്നും ഗുരുത വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം മന്ത്രാലയം അറിയിച്ചത്.

സ്കൂള്‍ ബസിനുളളില്‍ വച്ച് മിന്‍സ ഉറങ്ങിപ്പോയത് അറിയാതെ ഡ്രൈവറും സഹായിയും ബസ് ലോക്ക് ചെയ്ത് പുറത്തേക്ക് പോവുകയായിരുന്നു. നാല് മണിക്കൂറോളം ആരുടേയും ശ്രദ്ധയില്‍ പെടാതെ കുട്ടി ബസിനുളളില്‍ കുടുങ്ങി. സ്കൂള്‍ സമയം അവസാനിക്കാറായതോടെ ഡ്രൈവർ ബസിലേക്ക് തിരികെയത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വക്ര ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥരുമായി സഹകരിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in