
ഫാഷന്‍ ടി വിയുമായി സഹകരിച്ച് ദുബായില്‍ പുതിയ കെട്ടിടസമുച്ചയം പ്രഖ്യാപിച്ച് ഡാന്യൂബ് പ്രോപ്പർട്ടീസ്. 65 നിലകളിലായി 700 ലധികം അപാർട്മെന്‍റുകളുളള ആഡംബര താമസകെട്ടിടസമുച്ചയമാണ് ദുബായില്‍ പ്രഖ്യാപിച്ചിട്ടുളളത്. മലൈക അറോറ, മൈക്കല്‍ സിങ്കോ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത വാർത്താസമ്മേളത്തില്‍ ഡാന്യൂബ് പ്രോപ്പർട്ടീസിന്‍റെ സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജനും ഫാഷന്‍ ടി വി സ്ഥാപകനായ മൈക്കല്‍ ആദവും ചേർന്നാണ് ഫാഷന്‍സ് പ്രഖ്യാപിച്ചത്.
ഫാഷന്‍സിലൂടെ റിയൽ എസ്റ്റേറ്റിൽ ഗ്ലാമറും ലക്ഷ്വറി ഫാഷനും യഥാർത്ഥ്യമാക്കുകയാണ് തങ്ങളെന്ന് റിസ്വാൻ സാജന്‍ പറഞ്ഞു.നമ്മുടെ വീടുകൾ നമ്മൾ ആരാണെന്നും എവിടെ, എങ്ങനെ ജീവിക്കുന്നു എന്നതിന്‍റെ വിപുലീകരണമാണെന്നും അവിടെ നമ്മുടെ ജീവിതരീതികളും പ്രതിഫലിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫാഷന്‍സ് തങ്ങളുടെ മൂല്യങ്ങളെയും സൗന്ദര്യശാസ്ത്രത്തേയും പ്രതിഫലിപ്പിക്കുന്നുവെന്ന് മൈക്കല്‍ ആദം പറഞ്ഞു.
850,000 ദിർഹം മുതൽ ആരംഭിക്കുന്ന അപാർട്മെന്‍റുകളുളള ഫാഷന്‍സ് ജുമൈറ വില്ലേഡ് ട്രെയാംഗിളിലാണ് ഒരുങ്ങുന്നത്. അത്യാധുനിക ജിം, റസ്റ്ററന്‍റുകള്‍, കഫേകള്‍ കൂടാതെ സൂംബ ഡാൻസ് സ്റ്റുഡിയോ, മെഡിറ്റേഷൻ സോൺ, ട്രാംപോളിൻ പാർക്ക്, ഫാഷൻ റാംപ്, പാഡൽ കോർട്ട്, ഗസീബോ, സ്കേറ്റിംഗ് റിങ്ക്, ഔട്ട്ഡോർ ചെസ്സ്, ഫാഷൻ സ്കൂൾ, ഔട്ട്ഡോർ സിനിമ, ടേബിൾ ടെന്നീസ്, ഒരു സിഗാർ റൂം എന്നിവയുൾപ്പെടെ 40-ലധികം സൗകര്യങ്ങളും ഫാഷന്‍സിലുണ്ട്. ഫാഷന്‍സ് ടിവി സിഇഒ മാക്സ്മിലിയന്‍ ഡെന്നീസ് എഡെല്‍വീസ്,ദുബായ് ഡാന്യൂബ് ഗ്രൂപ്പ് വൈസ് ചെയർമാൻ അനീസ് സാജൻ തുടങ്ങിയവരും പങ്കെടുത്തു