വീടിന് മോടി കൂട്ടാം, കുറഞ്ഞ ചെലവില്‍ അലങ്കാര റാപ്പുകള്‍ തയ്യാർ

വീടിന് മോടി കൂട്ടാം, കുറഞ്ഞ ചെലവില്‍ അലങ്കാര റാപ്പുകള്‍ തയ്യാർ

കെട്ടിട നിർമ്മാണ മേഖലയിലെ പ്രമുഖരായ ഡാന്യൂബ് അലങ്കാര റാപ്പുകള്‍ പുറത്തിറക്കി. ഗുണനിലവാരമുളളതും ഈട് നില്‍ക്കുന്നതുമായ അലങ്കാര റാപ്പുകളുടെ ലോഞ്ചിംഗ് അല്‍ഖൂസിലെ ഓഫീസില്‍ നടന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രമുഖ ഇന്‍റീരിയർ ഡിസൈനർ ജൂഹി മല്‍ഹോത്രയുടെ ക്ലാസും നടന്നു.

വീട് എന്ന സങ്കല്‍പം തന്നെ ഏറെ മാറി. വീട് ഉണ്ടാക്കുമ്പോള്‍ ഇന്‍റീരിയർ ഡിസൈനിംഗില്‍ പുതുമകള്‍ തേടുന്നവരാണ് അധികവും. പോക്കറ്റിന് ഇണങ്ങുന്ന രീതിയില്‍ വീടിന് പുതിയ മുഖം നല‍്കുകയാണ് അലങ്കാര റാപ്പുകളെന്ന് ജൂഹി മല്‍ഹോത്ര വിശദീകരിച്ചു.

വ‍‍ൃത്തിയാക്കാന്‍ എളുപ്പമുളളതും പരിസ്ഥിതി സൗഹൃദവുമാണ് ഡാന്യൂബിന്‍റെ അലങ്കാര റാപ്പുകള്‍. വിവിധ ഡിസൈനുകളില്‍ ഒരുക്കിയ റാപ്പുകള്‍ വീടിന് ഭംഗി നല്‍കുന്നു, കുറഞ്ഞ ചെലവില്‍, ഡാന്യൂബ് ബിൽഡിംഗ് മെറ്റീരിയലിന്‍റെ സിഇഒ മധുസൂദൻ റാവു പറഞ്ഞു.

എക്സ്പോ 2020 യ്ക്ക് ശേഷം യുഎഇ വിപണി കുതിപ്പ് രേഖപ്പെടുത്തുകയാണ്. റീട്ടെയിൽ, റിയൽ എസ്റ്റേറ്റ്, ഹോം ഫർണിഷിംഗ് സ്‌പേസ് തുടങ്ങിയ മേഖലയിലാണ് ഗണ്യമായ വളർച്ച രേഖപ്പെടുത്തിയിട്ടുളളത്. ദുബായ് പോലുളള നഗരങ്ങളിലേക്കുളള പ്രവാസികളുടെ യാത്രകള്‍ക്ക് ആക്കം കൂടിയെന്നാണ് വിലയിരുത്തല്‍. ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന രീതിയില്‍ വീട് മോടിപിടിപ്പിക്കുകയെന്നുളളതാണ് ഡാന്യൂബ് അലങ്കാരറാപ്പുകളിലൂടെ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in