കൂടുതല്‍ മേഖലയില്‍ സൗദി വല്‍ക്കരണം നടപ്പിലാക്കാന്‍ ഒരുങ്ങി സൗദി അറേബ്യ

കൂടുതല്‍ മേഖലയില്‍ സൗദി വല്‍ക്കരണം നടപ്പിലാക്കാന്‍ ഒരുങ്ങി സൗദി അറേബ്യ

അടുത്ത ആറ് മാസത്തിനുളളില്‍ കൂടുതല്‍ മേഖലകളിലേക്ക് സൗദി വല്‍ക്കരണം നടപ്പിലാക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. കസ്റ്റമർ സേവന ജോലികളില്‍ നൂറു ശതമാനം സൗദി വല്‍ക്കരണം നടപ്പിലാക്കും. മെയില്‍ പാർസല്‍ ട്രാന്‍സ്പോർട്ട് ഔട്ട്ലെറ്റുകളില്‍ 7000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്.വ്യോമയാനമേഖലയില്‍ 4000 വും ഒപ്റ്റിക്കല്‍ മേഖലയില്‍ 1000 വും തൊഴിലവസരങ്ങളും ഇതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ സ്ഥിരത ഉറപ്പാക്കാന്‍ നടപടി സഹായകമാകുമെന്ന് അധികൃതർ നിരീക്ഷിക്കുന്നു. രാജ്യത്ത് നിതാഖത്ത് നടപ്പിലാക്കിയതിന് ശേഷം 4000 റിയാലോ അതില്‍ കൂടുതലോ മാസ ശമ്പളം വാങ്ങുന്ന സൗദികളുടെ എണ്ണത്തില്‍ വർദ്ധവുണ്ടായെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.

കസ്റ്റമർ സേവന തൊഴിലുകളില്‍ 100 ശതമാനം സൗദിവല്‍ക്കരണം ഡിസംബർ 17 മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം. വ്യോമയാന മേഖലയിലെ സൗദി വല്‍ക്കരണം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. ആദ്യഘട്ടം 2023 മാർച്ച് 15 ന് ആരംഭിക്കും.കോ-പൈലറ്റ്, എയർ കൺട്രോളർ, എയർ ട്രാൻസ്പോർട്ടർ എന്നീ തൊഴിലുകളിൽ 100 ​​ശതമാനം സൗദിവൽക്കരണം നടപ്പിലാക്കും.രണ്ടാം ഘട്ടം 2024 മാർച്ച് 4-ന് ആരംഭിക്കും.എയർ ട്രാൻസ്പോർട്ട് പൈലറ്റിന്‍റെ തൊഴിലിൽ 70 ശതമാനവും എയർ ഹോസ്റ്റസിന്‍റെ തൊഴിലിൽ 60 ശതമാനവുമാണ് സൗദിവ്‍ല്‍ക്കരണം നടപ്പിലാക്കും.നിർദ്ദിഷ്ട വ്യോമയാന തൊഴിലുകളിൽ അഞ്ചോ അതിലധികമോ ജീവനക്കാരെ നിയമിക്കുന്ന എല്ലാ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.

ഒപ്റ്റിക്കല്‍ പ്രൊഫഷനുകളിലെ 50 ശതമാനം ജോലികളിലും സൗദിവല്‍ക്കരണം നടപ്പിലാക്കും. 2023 മാർച്ച് 13 മുതലാണ് ഈ തീരൂമാനം നടപ്പിലാവുക. മെഡിക്കൽ ഒപ്റ്റിഷ്യൻ, ഒപ്റ്റിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ഒപ്റ്റിക്കൽ ടെക്നീഷ്യൻ എന്നീ മേഖലകളിലാണ് ഇത് നടപ്പിലാക്കുക.ലക്ഷ്യമിടുന്ന തൊഴിലുകളിൽ സൗദിവൽക്കരണം കണക്കാക്കുന്നതിനുള്ള കുറഞ്ഞ വേതനം 5,500 റിയാലാണ്.

വാഹനമേഖലയില്‍ സൈറ്റ് മാനേജർ, അസിസ്റ്റന്‍റ് മാനേജർ, ക്വാളിറ്റി മാനേജർ, ഫിനാൻഷ്യൽ സൂപ്പർവൈസർ, സൈറ്റ് സൂപ്പർവൈസർ, ട്രാക്ക് ഹെഡ്, ഇൻസ്പെക്ഷൻ ടെക്നീഷ്യൻ, അസിസ്റ്റന്‍റ് ഇൻസ്പെക്ഷൻ ടെക്നീഷ്യൻ, മെയിന്‍റനന്‍സ് ടെക്നീഷ്യൻ, ഇൻഫർമേഷൻ ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ ജോലികളിലും രണ്ട് ഘട്ടമായി സൗദി വല്‍ക്കരണം നടപ്പിലാക്കും.

Related Stories

No stories found.
logo
The Cue
www.thecue.in