സിപി സാലിഹ് ഇക്കോവാസിന്‍റെ ഇന്ത്യൻ ട്രേഡ്‌ കമ്മീഷണറായി ചുതലയേറ്റു

സിപി സാലിഹ്  ഇക്കോവാസിന്‍റെ  ഇന്ത്യൻ ട്രേഡ്‌ കമ്മീഷണറായി ചുതലയേറ്റു

സിപി സാലിഹ് ഇക്കോവാസിന്‍റെ ഇന്ത്യൻ ട്രേഡ്‌ കമ്മീഷണറായ്‌ ചുതലയേറ്റു.ഇന്ത്യ- ആഫ്രിക്ക ട്രേഡ്‌ കൗൺസിലും, ഇക്കൊവാസും( എക്കണോമിക് കമ്മ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കന്‍ സ്റ്റേറ്റ്സ്) ദുബായ് അറ്റ്ലാന്‍റിസ് ഹോട്ടലിൽ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിലാണ് ചുമതലയേറ്റെടുത്തത്. ആഫ്രിക്കൻ വംശജരുടെ അന്താരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്. ഇക്കോവാസിൻ്റെ ഇന്ത്യൻ ട്രേഡ്‌ കമ്മീഷണറായി സിപി സാലിഹിനെ നിയമിച്ചുകൊണ്ടുള്ള നിയമന ഉത്തരവ് വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ അംബാസഡർമാർ കൈമാറി.ഇന്ത്യൻ വിദേശ രാജ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക അംഗീകാരത്തോടെയുള്ളതാണ് നിയമനം. ഘാന, നൈജീരിയ, സിനഗൽ, ഗാമ്പിയ തുടങ്ങിയ പതിനഞ്ച് ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഇക്കോവാസ്.

മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ യു എ ഇ -ഇന്ത്യ-ആഫ്രിക്ക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വികസനത്തിനും കാലാവസ്ഥാ വ്യത്യയാനം ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിനും ജനങ്ങളുടെ ഉന്നമനത്തിനും സഹായകരമാകും വിധം ഇടപെടുമെന്ന് ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ഘാനയിലെ പരമ്പരാഗത ഭരണത്തലവന്മരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. നമീമ്പിയ, സിംബാബെ,ഗാംബിയ, ഗബോൺ, സാംബിയ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ്.

ഘാനയിലെ രാജാവ് കുഓറോ ബെയർചെയുമായി വാണിജ്യ ഘനന മേഖലകകളിൽ ധാരണാപത്രം ഒപ്പുവെച്ചു. അജ്മാൻ പോലീസ് മേധാവി ബ്രിഗേഡിയർ ജനറല്‍ ഷെയ്ഖ് സുൽതാൻ ബിൻ അബ്ദുള്ള അൽ നുഐമി, ഗൾഫാർ ഡോ: പി മുഹമ്മദ് അലി എന്നിവർ മുഖ്യാതിഥികളായിരുന്നു.ചടങ്ങിൽ ഇക്കോവാസ്‌ മുന്നോട്ട്‌ വെക്കുന്ന വിഷന്‍ 2050 പഠന റിപ്പോർട്ട്‌ സിപി സാലിഹ് പ്രകാശനം ചെയ്തു.ആസാ ഗ്രൂപ്പ്‌ ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ അൻഹർ സാലിഹ്‌, സഞ്ജീദ്‌ സാലിഹ്‌,സഹൽ സാലിഹ്‌ എന്നിവർ ആഫ്രിക്കൻ രാജ്യങ്ങളുടെ സ്രോതസ്സുകളെകുറിച്ചും,സാധ്യതകളെ കുറിച്ചുമുളള റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in