യാത്ര ചെയ്യാനൊരുങ്ങുന്നോ, ഇന്ത്യയിലെ കോവിഡ് നിയന്ത്രണങ്ങളറിയാം

യാത്ര ചെയ്യാനൊരുങ്ങുന്നോ, ഇന്ത്യയിലെ കോവിഡ് നിയന്ത്രണങ്ങളറിയാം

യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങള്‍ ശൈത്യകാല അവധിയിലേക്ക് നീങ്ങിയതോടെ ഇന്ത്യയടക്കമുളള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്. ചൈനയുള്‍പ്പടെയുളള ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രികർക്കുളള യാത്രാമാനദണ്ഡങ്ങള്‍ ഇന്ത്യ പുതുക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര യാത്രാക്കാരില്‍ 2 ശതമാനം പേരില്‍ കോവിഡ് പരിശോധന നടത്താനാണ് ഇന്ത്യയുടെ തീരുമാനം. ഇത് ഇന്ന് മുതല്‍ നിലവില്‍ വന്നു. അതേസമയം കോവിഡ് കേസുകള്‍ ഉയർന്നുനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രാക്കാർ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണമെന്ന നിബന്ധനയും ഇന്ത്യ കൊണ്ടുവന്നേക്കുമെന്നാണ് സൂചന.

പ്രധാന നിർദ്ദേശങ്ങള്‍

കോവിഡ് വാക്സിനേഷന്‍

1. അന്താരാഷ്ട്ര യാത്രികർ അതത് രാജ്യത്ത് ലഭ്യമാകുന്ന കോവിഡ് വാക്സിനുകള്‍ സ്വീകരിച്ചിരിക്കണമെന്നുളളതാണ് ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. വിമാനങ്ങളില്‍ മാസ്ക് ഉപയോഗിക്കണം. സാമൂഹിക അകലവും സൂക്ഷിക്കുന്നത് ഉചിതമായിരിക്കും.

2. യാത്രാക്കാരില്‍ ആരെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ഐസൊലേഷന്‍ അടക്കമുളള കാര്യങ്ങള്‍ നല്കണം. ആരോഗ്യപരിചരണവും ഉറപ്പുവരുത്തണം.

ഇന്ത്യയിലെത്തിയാല്‍

3. സാമൂഹിക അകലം പാലിച്ചാവണം ഡീ ബോർഡിംഗ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കേണ്ടത്.

4. തെർമല്‍ സ്ക്രീനിംഗ് ഉണ്ടായിരിക്കും.

5. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ആരോഗ്യപരിചരണവിഭാഗത്തിലേക്ക് മാറ്റും.

6. അന്താരാഷ്ട്ര യാത്രികരില്‍ രണ്ട് ശതമാനം പേരില്‍ കോവിഡ് പരിശോധന നടത്താനാണ് നിലവിലെ തീരുമാനം. ഒരേ വിമാനത്തിലെത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നുളള യാത്രാക്കാരെ പരിശോധിക്കുന്നത് ഉചിതം.(കണക്ഷന്‍ ഫ്ളൈറ്റുകള്‍ ഉള്‍പ്പടെ). സാമ്പിളുകള്‍ നല്‍കിയ ശേഷം യാത്രാക്കാർക്ക് വിമാനത്താവളത്തില്‍ നിന്ന് പോകാം. 12 വയില്‍ താഴയുളള കുട്ടികളെ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

7. പരിശോധനയില്‍ കോവിഡ് പോസിറ്റീവായാല്‍ തുടർ പരിശോധനയക്കായി ഇന്ത്യൻ SARS-CoV-2 കൺസോർഷ്യം ഓൺ ജീനോമിക്‌സിന്‍റെ (INSACOG) ശൃംഖലയിലെ ഒരു ലബോറട്ടറിയിലേക്ക് അയക്കും.

8. തുടർ ചികിത്സയും ഐസൊലേഷനും രോഗിക്ക് നല്‍കും

9. എല്ലാ യാത്രക്കാരും എത്തിച്ചേർന്നതിന് ശേഷം അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കണം.രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ദേശീയ ഹെൽപ്പ് ലൈൻ നമ്പർ - 1075 ലോ അതത് സംസ്ഥാന ഹെൽപ്പ് ലൈൻ നമ്പറിലോ വിളിച്ച് സഹായം തേടാം.

Related Stories

No stories found.
logo
The Cue
www.thecue.in