കേരളത്തില്‍ 2 ഐടി ഇടനാഴികള്‍,കൃഷിയിലും കലയിലും സ്റ്റാർട്ട്അപുകള്‍: സ്റ്റാർട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച് പാഡ് ദുബായില്‍ ഉദ്ഘാടനം ചെയ്തു

കേരളത്തില്‍ 2 ഐടി ഇടനാഴികള്‍,കൃഷിയിലും കലയിലും സ്റ്റാർട്ട്അപുകള്‍:  സ്റ്റാർട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച് പാഡ് ദുബായില്‍ ഉദ്ഘാടനം ചെയ്തു

പ്രവാസി സമൂഹത്തിന് കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ കീഴിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ലക്ഷ്യമിട്ട് ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളിൽ ആദ്യത്തേത് ദുബായിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വർഷത്തില്‍ 20,000 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിൽ യുഎസ്എ, യുഎഇ, ആസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ തുറക്കുന്നത്. സ്റ്റാർട്ടപ്പുകൾ വന്നതോടെ ഈ മേഖലയിൽ മാത്രമല്ല, സമൂഹത്തിലെ യുവജനങ്ങളിലാകെ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് ലോകത്തെയാകെ കേരളവുമായി ബന്ധിപ്പിക്കുകയാണ്കേരളത്തെ ഐടി രംഗത്തിന് വലിയ പിന്തുണയാണ് യുഎഇ ഉള്‍പ്പടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് വിദേശത്ത് നിക്ഷേപം സ്വീകരിക്കൽ, പ്രവർത്തനം വിപുലീകരിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഇൻഫിനിറ്റി കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാം.

ഐടി രംഗത്തെ വളർച്ചയ്ക്ക് വേണ്ടി സംസ്ഥാനത്ത് നിലവിലുള്ള സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.. ഐടി കോറിഡോർ തിരുവനന്തപുരം-കൊല്ലം, ആലപ്പുഴ എറണാകുളം, എറണാകുളം-കൊരട്ടി, കോഴി ക്കോട്-കണ്ണൂർ എന്നിങ്ങനെ ഐടി ഇടനാഴികൾ സ്ഥാപിക്കും. ഇതിനാവശ്യമായ സ്ഥലമെടുപ്പ് നടക്കുകയാണ്. വലിയ കമ്പനികൾ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങാൻ ക്യൂ നിൽക്കുന്ന അവസ്ഥയുണ്ടാകും. ഐടിയ്ക്ക് പുറമെ, കൃഷി, കല എന്നിവയിൽ സ്റ്റാർട്ടപ്പുകളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറാ യി വിജയൻ പറഞ്ഞു.

കേരളത്തിലെ യുവാക്കൾ തൊഴിൽ തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണത മൂലം കേരളം വൃദ്ധസദനമായി മാറുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്ത ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. കേരളത്തില്‍ ഐടി മേഖലയില്‍ വന്ന വികസനം ഇതിന് മാറ്റമുണ്ടാക്കി. സ‍ർക്കാരിന്‍റെ പിന്തുണ ഇക്കാര്യത്തില്‍ ഏറെ പ്രധാനമാണെന്നും ഇതുവഴി കൂടൂതല്‍ വിദേശ നിക്ഷേപം കേരളത്തിലെത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന ഇൻഫിനിറ്റി കേന്ദ്രങ്ങൾ തുടർ സാധ്യതകൾ മനസ്സിലാക്കി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. . സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ആഗോള ഡെസ്കായി പ്രവർത്തിക്കും. യുഎഇയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്‍ററിന്‍റെ പങ്കാളിയായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റുമായുള്ള ധാരണാപത്രം കെഎസ്‌യുഎം സിഇഒ അനൂപ് അംബിക, സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് സ്ഥാപകന്‍ സിബി സുധാകരന്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ കൈമാറി.ദുബായ് താജിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, യുഎഇയിലെ ഇന്ത്യൻ അമ്പാസിഡർ സുജോയ് സുധീർ, ദുബായ് ഇന്ത്യൻ കോൺസുലർ ജനറൽ ഡോ. അമൻ പുരി, ആസ്റ്റർ ഡിഎം എംഡി ആസാദ് മൂപ്പൻ, ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി കെ മാത്യൂസ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഐടി സെക്രട്ടറി രത്തൻ യു കേൽക്കർ, കേരള സ്റ്റാർട്ട്അപ്പ് മിഷൻ സിഇഒ അനൂപ് അംബിക, തുടങ്ങിയവർ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in