പുനരുപയോഗ ഊ‍ർജ്ജം പഠിപ്പിക്കും പാഠങ്ങള്‍, കൗതുകമായി വായനോത്സവത്തിലെ ശില്‍പശാല

പുനരുപയോഗ ഊ‍ർജ്ജം പഠിപ്പിക്കും പാഠങ്ങള്‍, കൗതുകമായി വായനോത്സവത്തിലെ ശില്‍പശാല
Published on

ഷാ‍ർജയില്‍ നടക്കുന്ന 16 ത് കുട്ടികളുടെ വായനോത്സവം ശാസ്ത്ര കലാ വിജ്ഞാന ശില്‍പശാലകള്‍ കൊണ്ട് സമ്പന്നമാണ്. പുനരുപയോഗ ഊർജ്ജം ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗപ്രദമാകുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന പവർ ദ ഫ്യൂച്ചർ ശില്‍പശാല നിരവധി കുട്ടികളെ ആകർഷിച്ചു.

യുഎഇ ആസ്ഥാനമായുള്ള നോമാഡ് ശില്‍പശാലകളില്‍ നിന്നുള്ള പരിശീലകർ സോളാർ പാനലുക്‍, കാറ്റാടി യന്ത്രങ്ങള്‍, ഹരിത ഊർജ്ജ ഉപകരങ്ങള്‍ എന്നിവ നിർമ്മിച്ചു, പുനരുപയോഗ ഊർജ സാങ്കേതികവിദ്യകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കി കൊടുത്തു. സൗരോർജ്ജത്തില്‍ പ്രവർത്തിക്കുന്ന ഒരു വീട് നിർമ്മിക്കുന്നതിനുളള പരിശീലനം ആരംഭിക്കുന്നതിന് മുന്‍പ്, നല്ലതും മോശമായതുമായ ഊർജ സ്രോതസ്സുകളുടെ പേപ്പർ കട്ടിങ്ങുകൾ രണ്ട് വ്യത്യസ്ത ഗ്ലാസ് പാത്രങ്ങളായി വേർതിരിക്കാന്‍ പരിശീലകർ ആവശ്യപ്പെട്ടു.

പിന്നീട് കുട്ടികള്‍ക്ക് ഇഷ്ടമുളള ഊർജ്ജ സ്രോതസ്സില്‍ പ്രവർത്തിക്കാന്‍ അനുവദിച്ചു. കുട്ടികള്‍ സന്തോഷത്തോടെ സോളാർ പാനലുകള്‍ കൊണ്ട് പ്രകാശിക്കുന്ന ചെറിയ വീടുകള്‍ നിർമ്മിക്കാന്‍ ആരംഭിച്ചു. ലോകം മുന്നോട്ടുപോകണമെങ്കില്‍ സുസ്ഥിര ഊർജ്ജത്തെ ആശ്രയിക്കേണ്ടതിന്‍റെ പ്രധാന്യം കുട്ടികള്‍ക്ക് മനസിലാക്കുന്ന രീതിയിലായിരുന്നു ശില്‍പശാല.

Related Stories

No stories found.
logo
The Cue
www.thecue.in