ചാർട്ടേഡ് വിമാനങ്ങള്‍ റെഡി, നാട്ടിലേക്ക് പറക്കാം കുറഞ്ഞചെലവില്‍

ചാർട്ടേഡ് വിമാനങ്ങള്‍ റെഡി, നാട്ടിലേക്ക് പറക്കാം കുറഞ്ഞചെലവില്‍

ഈദ് ആഘോഷങ്ങള്‍ക്ക് നാട്ടിലെത്താന്‍ വിമാനടിക്കറ്റ് നിരക്ക് തടസ്സമായി നില്‍ക്കുന്നവർക്ക് ആശ്വാസമായി ചാർട്ടേഡ് വിമാന സർവ്വീസുകള്‍. പ്രധാനമായും കുടുംബങ്ങളെ ലക്ഷ്യമാക്കിയാണ് ചാർട്ടേഡ് വിമാന സർവ്വീസ് നടത്തുന്നത്. റാസല്‍ ഖൈമയില്‍ നിന്നും കോഴിക്കോട്ടേക്കുളള ചാർട്ടേഡ് വിമാനം ഇന്ന് രാത്രി പറക്കും. സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്‍റെ ആഭിമുഖ്യത്തിലാണ് ചാർട്ടേഡ് വിമാനം ഒരുക്കിയിട്ടുളളത്.

ടിക്കറ്റ് വർദ്ധനയിൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസമെന്ന രീതിയിലാണ് ചാർട്ടേഡ് വിമാനം ഒരുക്കിയതെന്ന് ഇഖ്ബാല്‍ മാർക്കോണി പറഞ്ഞു ഏറ്റവും കുറഞ്ഞ നിരക്കിൽ യു.എ.ഇ യിൽ നിന്നും പറക്കുന്ന ചാർട്ടേർഡ് വിമാനവും , ആദ്യമായി പ്രഖ്യാപിക്കപ്പെട്ട ചാർട്ടേർഡ് വിമാനമെന്ന പ്രത്യേകതയും ഇസിഎച്ച് ഒരുക്കുന്ന ചാർട്ടേർഡ് വിമാനങ്ങൾക്കുണ്ടെന്ന് ഇഖ്ബാൽ മാർക്കോണി പറഞ്ഞു . വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഇസിഎച്ച്ഡിജിറ്റലിന്‍റെ അഭിമുഖ്യത്തിൽ ഒരുക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി കൊച്ചി ഉള്‍പ്പടെ കേരളത്തിലേക്കുളള നാല് വിമാനത്താവളങ്ങളിലേക്കും ഉയർന്ന ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. നാലംഗ കുടുംബത്തിന് നാട്ടിലേക്ക് പറക്കണമെങ്കില്‍ ലക്ഷങ്ങള്‍ ടിക്കറ്റിനായിതന്നെ മാറ്റിവയ്ക്കണം. പണം കൊടുത്താലും സീറ്റ് കിട്ടാത്ത സ്ഥിതിയുമുണ്ട്. ഇവർക്ക് ആശ്വാസമായി മാറുകയാണ് ഇത്തരം ചാർട്ടേഡ് വിമാനങ്ങള്‍

Related Stories

No stories found.
logo
The Cue
www.thecue.in