
മുൻ മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കുന്ന ആറാമത് സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം മുൻ പാർലമെന്‍റേറിയനും, തമിഴ്നാട് സർക്കാരിന്‍റെ ഏറ്റവും ഉന്നത ബഹുമതിയായ തകൈസാൽ തമിഴർ പുരസ്‌ക്കാര ജേതാവുമായ പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സാഹിബിന്. ഇ ടി മുഹമ്മദ് ബഷീർ എം പി ജൂറി ചെയർമാനും , ജൂറി അംഗങ്ങളായ സൈനുൽ ആബിദീൻ ( സഫാരി ) , ഡോക്ടർ സി പി ബാവ ഹാജി , പി എ സൽമാൻ ഇബ്രാഹിം , പൊയിൽ അബ്ദുല്ല , എം സി വടകര , ടി ടി ഇസ്മായിൽ , സി കെ സുബൈർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബർ 4 നു ദുബായ് ഇറാനിയൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന സി.എച്ച് രാജ്യാന്തര സമ്മേളനത്തില്‍ വച്ച് പുരസ്കാരം സമ്മാനിക്കും.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ , മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി , രമേശ് ചെന്നിത്തല , കെ എം ഷാജി തുടങ്ങിയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സി കെ സുബൈർ ( ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ദേശീയ സെക്രട്ടറി , ജൂറി അംഗം ) , അഡ്വക്കേറ്റ് ഫൈസൽ ബാബു (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്‍റ് സെക്രട്ടറി ), ഡോക്ടർ അൻവർ അമീൻ ( പ്രസിഡന്‍റ് , ദുബായ് കെ എം സി സി ), പി എ സൽമാൻ ഇബ്രാഹിം ( ജൂറി അംഗം ) കെ പി മുഹമ്മദ് ( പ്രസിഡന്‍റ്, ദുബായ് കെ എം സി സി കോഴിക്കോട് ജില്ല ), ജലീൽ മഷ്ഹൂർ തങ്ങൾ ( ജനറൽ സെക്രട്ടറി , ദുബായ് കെ എം സി സി കോഴിക്കോട് ജില്ല ) കോഴിക്കോട് ജില്ല കെ എം സി സി ഭാരവാഹികള്‍ തുടങ്ങിയവർ ദുബായില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ സംബന്ധിച്ചു.