കാർനെ(റ്റ്) ബുക്സ്‌ മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും പ്രവർത്തനം വ്യാപിപ്പിക്കുന്നു

കാർനെ(റ്റ്) ബുക്സ്‌ മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും പ്രവർത്തനം വ്യാപിപ്പിക്കുന്നു

പുസ്തകനിർമ്മാണ രംഗത്ത് ചുരുങ്ങിയ കാലഘട്ടത്തിനുളളില്‍ മികവ് തെളിയിച്ച കാർനെ(റ്റ്) ബുക്സ് മിഡില്‍ ഈസ്റ്റില്‍ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഷാർജ ഇന്ത്യന്‍ ഹൈസ്കൂള്‍ ഉള്‍പ്പടെ 30 ഓളം സ്കൂളുകളില്‍ നോട്ടുബുക്കുകള്‍ ഉള്‍പ്പടെയുളളവയുടെ വിതരണം കാർനെ(റ്റ്) ബുക്സാണ് ഏറ്റെടുത്ത് നടത്തുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത്‌ 200 സ്കൂളിലെ കുട്ടികള്‍ക്ക് കൂടി പഠനോപകരണങ്ങള്‍ എത്തിക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നതെന്ന് കാർനെ ബുക്സ് മാനേജിംഗ് ഡയറക്ടർ അലക്സ്‌ കുരുവിള പറഞ്ഞു. ദുബായിൽ നിന്നായിരിക്കും ഗൾഫ്‌ ആഫ്രിക്ക എന്നിവിടങ്ങളിലെക്കുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നത്‌. ദുബായ് മാനേജിംഗ് ഡയറക്ടർ റീസ് പോളിന് കീഴിലുളള സംഘമാണ് ദുബായില്‍ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡയറക്ടറും സിഇഒയുമായ രതീഷ് വിഎയും വാർത്താസമ്മേളത്തില്‍ പങ്കെടുത്തു.

കാർനെ(റ്റ്) ബുക്സില്‍ ജോലി ചെയ്യുന്നവരില്‍ 70 ശതമാനം പേരും സ്ത്രീകളാണെന്നുളളതും പ്രത്യേകതയാണ്. നേത്രസൗഹൃദ്ദ പ്രകൃതി ദത്തമായ ഉപയോഗിച്ച് നിർമ്മിക്കുന്ന പുസ്തകങ്ങള്‍ക്ക് ഗുണമേന്മയില്‍ നാകിന്‍റെയും മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെയും അംഗീകാരം നേടിയെടുക്കാന്‍ കാർനെ(റ്റ്) ബുക്സിന് സാധിച്ചിട്ടുണ്ട്. 2015 ല്‍ കോട്ടയത്താണ് കാർനെ(റ്റ്) ബുക്സ് പ്രവർത്തനം ആരംഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in