സമ്മാനമായികിട്ടിയ തുകകൊണ്ട് വീണ്ടും നറുക്കെടുത്തു, മഹ്സൂസിലൂടെ വീട്ടമ്മയെ തേടിയെത്തിയത് 1 കോടി ദിർഹം

സമ്മാനമായികിട്ടിയ തുകകൊണ്ട് വീണ്ടും നറുക്കെടുത്തു, മഹ്സൂസിലൂടെ വീട്ടമ്മയെ തേടിയെത്തിയത് 1 കോടി ദിർഹം

രണ്ട് വർഷം മുന്‍പാണ് ഇംഗ്ലണ്ട് സ്വദേശിനിയായ ഇംഗർ മഹസൂസ് നറുക്കെടുപ്പില്‍ ആദ്യമായി പങ്കാളിയാകുന്നത്. അന്ന് ലഭിച്ച 35 ദിർഹം മുടക്കി കഴിഞ്ഞവാരം നടന്ന നറുക്കെടുപ്പില്‍ പങ്കാളിയായ ഇംഗറിനെ തേടിയെത്തിയത് ഒരു കോടിദിർഹത്തിന്‍റെ അപ്രതീക്ഷിതഭാഗ്യം.

കണ്ണുമടച്ചാണ് നമ്പറുകള്‍ തിരഞ്ഞെടുത്തത്, വിജയിയായെന്നുളള ഫോണ്‍കോള്‍ എത്തിയത് ആദ്യം വിശ്വസിച്ചില്ല.തമാശയാണെന്നാണ് കരുതിയത്.സുഹൃത്ത് ഓണ്‍ലൈനില്‍ പരിശോധിച്ച് ബോധ്യപ്പെട്ടതോടെയാണ് വിശ്വാസമായതെന്നും ഇംഗർ പറഞ്ഞു.

ഒരു ബ്യൂട്ടി സലൂണ്‍ തുറക്കുകയെന്നുളളതാണ് സ്വപ്നം.യാത്ര ചെയ്യണം. വീട് വാങ്ങണം. സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചുളള കാഴ്ചപ്പാട് യാഥാർത്ഥ്യമായിരിക്കുന്നു. എനിക്കും കുടുംബത്തിനും ധാരാളം അവസരങ്ങൾ ലഭിക്കുന്നത് ജീവിതരീതിയെ മാറ്റിമറിക്കും.പക്ഷെ വ്യക്തിപരമായി ഞാന്‍ മാറില്ലെന്നും ഇംഗർ പറഞ്ഞു.10 വർഷമായി ദുബായില്‍ താമസിക്കുന്ന ഇംഗറിന്‍റെ ഭർത്താവ് കോണ്‍ട്രാക്സിംഗ് മേഖലയില്‍ ജോലി ചെയ്യുകയാണ്. ഒരു വയസുളള മകനുണ്ട്. മഹ്സൂസിന്‍റെ 31 മത് നറുക്കെടുപ്പിലാണ് ഇംഗർ വിജയിയായത്.

അറബിയില്‍ മഹ്സൂസ് എന്നാല്‍ ഭാഗ്യം എന്നാണർത്ഥം. ഇതുവരെ 215,000 വിജയികള്‍ക്ക് 347,000,000 ദിർഹം സമ്മാനമായി നല്‍കിയിട്ടുണ്ടെന്നും മഹ്സൂസിന്‍റെ സിഇഒ ഫരീദ് സാംജി പറഞ്ഞു. വെബ് സൈറ്റിലൂടെയാണ് നറുക്കെടുപ്പിന്‍റെ ഭാഗമാകാനാകുക. ഫന്‍റാസ്റ്റിക് ഫ്രൈഡേ എപിക് ഡ്രോ, സൂപ്പർ സാറ്റർഡേ ഉള്‍പ്പടെയുളള നറുക്കെടുപ്പുകളുണ്ട്. സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർ 49 നമ്പറുകളിൽ നിന്ന് 5 എണ്ണം തിരഞ്ഞെടുക്കാം.വിജയിക്കുന്ന മൂന്ന് പേർക്ക് 100,000 ദിർഹമാണ് സമ്മാനം. ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയിൽ പങ്കെടുക്കുന്നവർക്ക് 10,000,000 ദിർഹം നേടാനുള്ള അവസരമാണ് നല്‍കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in