പുസ്തക പ്രകാശനങ്ങളുടെ ഉത്സവം

പുസ്തക പ്രകാശനങ്ങളുടെ ഉത്സവം

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തില്‍ 400 ലധികം പുസ്തകങ്ങളുടെ പ്രകാശനങ്ങളാണ് നടന്നത്. പുതിയ എഴുത്തുകാർ ഉള്‍പ്പടെ 600 ഓളം പേരാണ് പുസ്തകപ്രകാശനത്തിനായി സമീപിച്ചതെന്ന് എസ് ഐ ബി എഫ് എക്സ്ടേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹന്‍ കുമാർ പറഞ്ഞു. പലരും പ്രസാധകരുടെ സ്റ്റാളുകളിലും പ്രകാശനങ്ങള്‍ നടത്തി.

" രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും " എന്ന പുസ്തകം പ്രകാശനം ചെയ്തു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവുമായ രമേശ് ചെന്നിത്തലയെ കുറിച്ചുളള രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും " എന്ന പുസ്തകം പ്രകാശനം ചെയ്തു. ഷാര്‍ജ റൂളേഴ്സ് ഓഫീസ് ചെയര്‍മാന്‍ ഷെയ്ഖ് സാലം അബ്ദു റഹ്മാന്‍ സാലം അല്‍ ഖാസ്മിമിയാണ് പ്രകാശനം നിർവ്വഹിച്ചത്.കെഫ് ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍, ആദ്യ പുസ്തകം സ്വീകരിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി.പി. രാജശേഖരനാണ് പുസ്തകം എഴുതിയത്. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പദവിയല്ല, ജനങ്ങള്‍ക്ക് വേണ്ടിയുള്ള സേവനമാണ്, ഏറ്റവും പ്രധാനപ്പെട്ടതെന്ന് രമേശ് ചെന്നിത്തല ചടങ്ങില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച നമ്പര്‍ വണ്‍ പുസ്തക മേളയായി, ഷാര്‍ജ പുസ്തക മേള മാറിയെന്നും ചെന്നിത്തല പറഞ്ഞു.കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും തലയെടുപ്പുളള നേതാവണ് രമേശ് ചെന്നിത്തലയെന്ന്, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു.ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അഭിമുഖീകരിച്ച മികച്ച രാഷ്ട്രീയ നേതാവിന്റെ, യാത്രയാണ് ഈ പുസ്തകമെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് , മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. നേതാക്കളില്‍ അപൂര്‍വങ്ങളില്‍ ഒരാളാണ് രമേശ് എന്ന് കെഫ് ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ധീന്‍, ആര്‍ ഹരികുമാര്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ഷാനിമോള്‍ ഉസ്മാന്‍, വി ടി സലിം, സി പി സാലിഹ്, വി എ ഹസ്സന്‍, ഡോ. കെ പി ഹുസൈന്‍, പി കെ സജീവ്, ജോണ്‍ മത്തായി, ബേബി തങ്കച്ചന്‍ ഉള്‍പ്പടെ നിരവധി പേര്‍ സംബന്ധിച്ചു. മാധ്യമ രംഗത്ത് 38 വര്‍ഷം പൂര്‍ത്തീയാക്കിയ, പുസ്തക രചയിതാവ് സി.പി. രാജശേഖരനെ ചടങ്ങില്‍ ഇന്‍കാസ് ആദരിച്ചു.

ഇസ്മയിൽ മേലടിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം "ദി ലോസ്റ്റ് പോയം" പുറത്തിറങ്ങി

മുതിർന്ന മാധ്യമപ്രവർത്തകനും കവിയുമായ ഇസ്മയിൽ മേലടിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം "ദി ലോസ്റ്റ്‌ പോയം" പുറത്തിറങ്ങി. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ വ്യത്യസ്തമായ രീതിയിലായിരുന്നു പ്രകാശനം. അവതാരകയായ ഖലീജ് ടൈംസ് ഹാപ്പിനെസ്സ് എഡിറ്റർ നസ്രീൻ അബ്ദുള്ള പുസ്തകത്തെയും രചയിതാവിനെയും പരിചയപ്പെടുത്തിയ ശേഷം വേദി കവിയും സദസ്യരുമായുള്ള സംവാദത്തിന് വിട്ടുകൊടുക്കുകയായിരുന്നു. പത്രപ്രവർത്തക സൂര്യ സൂസൻ, ബിജോയ്‌ പോത്തൻ മണത്തറ, നോവലിസ്റ്റ് ശിവാംഗി മേനോൻ ശ്രീകുമാർ, കവിയും പ്രഭാഷകനുമായ പി ശിവപ്രസാദ്, എഴുത്തുകാരി അനൂജ നായർ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഗ്രന്ഥകാരൻ മറുപടി പറഞ്ഞു. ഷാർജയിലെ ഡക്കാൻ ഇമ്പ്രിന്‍റാണ് പ്രസാധകർ. പ്രശസ്ത കലാകാരൻ ലിയോ ജയനാണ് മുഖചിത്രം വരച്ചത്.

കെ എം അബ്ബാസിന്‍റെ ദായിഷ്

മധ്യപൗരസ്ത്യ ദേശത്തിന്‍റെ സമകാലിക രാഷ്ട്രീയം രേഖപ്പെടുത്തിയ കെ.എം അബ്ബാസിൻറെ ദായിഷ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.അഡ്വ.വൈ എ റഹീം മോഹൻകുമാറിന് നൽകിയാണ് പ്രകാശനം ചെയ്തത്.കെ.വി.ശംസുദ്ദീൻ,ശരീഫ് കാരശേരി,എം സി എ നാസർ,നരേന്ദ്രൻ,റാഫി പട്ടേൽ,സി പി ജലീൽ,ജമാൽ കൈരളി,ത്വാഹിറലി,രാജൻ മാഹി പങ്കെടുത്തു.

"തടങ്കൽ പാളയത്തിലേക്കുള്ള വഴി " പ്രകാശനം ചെയ്തു.

എഴുത്തുകാരനും കവിയുമായ മസ്ഹറിന്‍റെ കവിതാ സമാഹാരം "തടങ്കൽ പാളയത്തിലേക്കുള്ള വഴി " പ്രകാശനം ചെയ്തു ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന ചടങ്ങിൽ മലയാളം സർവകലാശാല ഡീൻ ഡോ പി കെ പോക്കർ അഭിനേത്രിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്തിന് ആദ്യ കോപ്പി നൽകി. ദുർബലമായ പ്രതിരോധമാണെങ്കിലും ഫാഷിസവും അധിനിവേശവും നടക്കുന്ന ഘട്ടങ്ങളിൽ എഴുത്തുകാരും കലാകാരൻമാരും സർഗ സൃഷ്ടികളിലൂടെ ഒച്ചവെച്ച കൊണ്ടിരിക്കണമെന്ന് പോക്കർ അഭിപ്രായപ്പെട്ടു. മാനവികതയുടെ പക്ഷത്ത് നിൽക്കുക എന്നാൽ ഇരകളോടൊപ്പം നിൽക്കുക എന്നതാണ്. ഈ ഘട്ടങ്ങളിൽ കവിതകളുടെ ആവിഷ്കാരങ്ങൾക്ക് മർദിതർക്ക് ഊർജം പകരാനും ഫാഷിസത്തിന് പ്രഹരമേൽപ്പിക്കാനാവുമെന്നതിന് ചരിത്രം സാക്ഷിയാണ്. നിസാർ ഇബ്രാഹിം, അബുല്ലൈസ് എടപ്പാൾ, ഗൂസ്ബെറി എം.ഡി. പ്രസന്നൻ ധർമപാലൻ എന്നിവർ സംസാരിച്ചു. മസ്ഹർ മറുപടി പറഞ്ഞു. 39 കവിതകളുടെ സമാഹരത്തിൽ ഏറിയപങ്കും രാഷ്ട്രീയ കവിതകളാണ്.

അക്ബർ ആലിക്കരയുടെ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു

അക്ബർ ആലിക്കരയുടെ ചെറുകഥാ സമാഹാരം "ചിലയ്ക്കാത്ത പല്ലി" കെ. ടി. ജലീൽ എഴുത്തുകാരൻ ജേക്കബ്‌ ഏബ്രഹാമിനു നൽകി പ്രകാശനം ചെയ്തു. പൂർണ ഉറൂബ്‌ ചെറുകഥ അവാർഡ്‌ നേടിയ കഥയും അക്കാഫ്‌ ‌ പോപ്പുലർ ചെറുകഥാ അവാർഡ് നേടിയ ‌ കഥയും ഉൾപ്പെടെ പത്ത്‌ ചെറുകഥകളാണ്‌ അക്ബർ ആലിക്കരയുടെ ആദ്യ കഥാസമാഹാരമായ ' ചിലയ്ക്കാത്ത പല്ലി ' എന്ന പുസ്തകത്തിലുള്ളത്‌.കവിയും പ്രഭാഷകനുമായ ആലങ്കോട്‌ ‌ ലീലാകൃഷ്ണൻ അവതാരികയും ഡോ എം, ടി, ശശി പഠനവും എഴുതിയിരിക്കുന്നു. ഹരിതം ബുക്സാണ്‌ പ്രസാധകർ. പുല്ലാങ്കുഴൽ കലാകാരൻ രാജേഷ്‌ ചേർത്തല മുഖ്യാതിഥിയായിരുന്നു. ഗോപകുമാർ പിള്ള, അനുപമ പിള്ള, കെ. ഹസൈനാർ, നാസർ അൽദാന, മോഹനൻ പിള്ള, കെ. എൽ. ഗോപി, പ്രതാപൻ തായാട്ട്‌ എന്നിവർ പങ്കെടുത്തു.

ഡോ. സിജി രവീന്ദ്രന്‍റെ ഇംഗ്ലിഷ് പുസ്തകം പ്രകാശനം ചെയ്തു

ദുബായിലെ അറിയപ്പെടുന്ന സൈക്കോളജിസ്റ്റും കൗൺസിലറുമായ ഡോ. സിജി രവീന്ദ്രൻ രചിച്ച കോൺക്വർ യുവർ ഫിയർ ടു ലീഡ് എ പ്രോസ്പറസ് ആൻഡ് ഹാപ്പി ലൈഫ് എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഗൾഫ് മലയാളികളുടെ മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാൻ ഉപയുക്തമായ ടിപ്‌സുകൾ അടങ്ങിയ പുസ്തകം എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ ഇംഗ്ലിഷ് എഴുത്തുകാരൻ കാർത്തിക് ശശിധരന് നൽകിയാണ് പ്രകാശനം ചെയ്തത്. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി പുസ്തക പരിചയം നടത്തി. ഷാർജ പുസ്തകോത്സവം വിദേശവിഭാഗം എക്സികുട്ടീവ് മോഹൻ കുമാർ, മാധ്യമപ്രവർത്തക സിന്ധു ബിജു , ആർ ജെ അഞ്ജന , നിവേദിത ബാലഗോപാൽ, ഐവറി ബുക്സ് സിഇഒ പ്രവീൺ, സിജി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

സൈറ സാമിന്‍റെ ഇംഗ്ലീഷ് ക്രൈം ത്രില്ലർ നോവൽ എ റ്റെയ്‌ൽ ഓഫ് ട്വിസ്റ്റഡ് റ്റൈസ്

ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ചങ്ങനാശേരി സ്വദേശിനിയുമായ സൈറ സാമിന്‍റെ ഇംഗ്ലീഷ് ക്രൈം ത്രില്ലർ നോവൽ എ റ്റെയ്‌ൽ ഓഫ് ട്വിസ്റ്റഡ് റ്റൈസ് ഷാർജ അന്തർദേശിയ പുസ്‌തകോത്സവത്തിൽ പ്രകാശനം ചെയ്തു.മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ മാധ്യമപ്രവർത്തകൻ റോയ് റാഫേലിന് നൽകിയാണ് സൈറയുടെ ആദ്യ പുസ്‌തകം പ്രകാശനം ചെയ്തത്.ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപിക ഫർസാന പുസ്‌തകം പരിചയപ്പെടുത്തി.വൈസ് പ്രിൻസിപ്പൽ ഹേമലത തവാനി,പ്രസാധകരായ ഹരിതം ബുക്സ് സി ഇ ഓ യും എഡിറ്ററുമായ പ്രതാപൻ തായാട്ട്, ജോ കാവാലം സൈറയുടെ പിതാവ് സാം ജോ ആന്‍റണി എന്നിവർ പ്രസംഗിച്ചു.ലിയ മുരളി അവതാരകയായിരുന്നു.സൈറയുടെ 'അമ്മ റിയ ജോസ് സഹോദരി സെറിൻ സാം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in