ദേരയില്‍ ഹോള്‍സെയില്‍ സ്റ്റോർ തുറന്ന് ബിസ്മി ഗ്രൂപ്പ്

ദേരയില്‍ ഹോള്‍സെയില്‍ സ്റ്റോർ തുറന്ന് ബിസ്മി ഗ്രൂപ്പ്

ബിസ്മി ഗ്രൂപ് ഓഫ് കമ്പനീസ് മേഖലയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ സ്‌റ്റോര്‍ തുറന്നു. ദുബായ് ദേര വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിനും ദുബായ് ഹോസ്പിറ്റലിനും എതിര്‍ വശത്ത് സൂഖ് അല്‍ മര്‍ഫയിലാണ് സ്റ്റോർ. നിത്യോപയോഗ സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികള്‍, ശീതീകരിച്ച ഭക്ഷണങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങൾ , ഇലകേ്‌ട്രോണിക്‌സ് എന്നിവയുള്‍പ്പെടെ എല്ലാ ഉത്പന്നങ്ങളും മൊത്ത വിലക്ക് ഇവിടെ ലഭിക്കും.

ബിസ്മി ഹോള്‍സെയില്‍ വിപ്ലവകരമായ ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് ബിസ്മി ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പി.എം ഹാരിസ് പറഞ്ഞു. എല്ലാ ഉല്‍പന്നങ്ങളും പീസുകളായോ, ഔട്ടറായോ, കാര്‍ട്ടണായോ വാങ്ങാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റുകള്‍, മിനി മാര്‍ട്ടുകള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍ തുടങ്ങി പ്രമുഖ റീടെയിലര്‍മാരും വ്യാപാരികളും വരെയുള്ള മേഖലയിലെ ബിസിനസ് ഉപയോക്താക്കളെ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പിന്‍റെ പ്രധാന ബിസിനസ്. സാധനങ്ങള്‍ ആവശ്യമുള്ള മേഖലയിലെ ഏതൊരു ബിസിനസിനുമുള്ള ഏകജാലക പരിഹാര ദാതാവാണ് ബിസ്മിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു പുതിയ ബി2സി കണ്‍സെപ്റ്റ് ഷോപ്പിംഗാണ് ബിസ്മി ഹോള്‍സെയില്‍ അവതരിപ്പിക്കുന്നത്. നിത്യേനയുള്ള ഗാര്‍ഹിക പര്‍ച്ചേസുകളില്‍   ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ വില  നല്‍കി അവരുടെ പ്രതിമാസ ബജറ്റില്‍ 20-25% ലാഭിക്കാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയിലുടനീളം നൂറിലധികം ഡോര്‍ ടു ഡോര്‍ ഡെലിവറി വാഹനങ്ങള്‍ ബിസ്മി ഗ്രൂപ്പിനുണ്ട്. ദുബായ്, ഷാര്‍ജ, അല്‍ ഐന്‍, ഫുജൈറ എന്നിവിടങ്ങളിലെ ബിസിനസ് ഉപഭോക്താക്കള്‍ക്കായി ബിസ്മിക്ക് പ്രതിദിനം 5,000 ത്തിലധികം ഓര്‍ഡറുകളുണ്ട്. ദേര വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള പുതിയ ദുബായ് ഐലന്റ്‌സിലാണ് ബിസ്മി സൂഖ് അല്‍ മര്‍ഫ.  വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും ഇവിടെയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in