നെഗറ്റീവുകളോട് നോ പറയാന്‍ ശീലിക്കണം: അങ്കുര്‍ വാരിക്കൂ

നെഗറ്റീവുകളോട് നോ പറയാന്‍ ശീലിക്കണം: അങ്കുര്‍ വാരിക്കൂ

നിത്യ ജീവിതത്തില്‍ ആസൂത്രണങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ആസൂത്രണമില്ലായ്മ ലക്ഷ്യം നേടാന്‍ സഹായിക്കില്ലെന്നും അത് പരാജയത്തിനുമിടയാക്കുമെന്നും സംരംഭകനും കോണ്ടന്റ് ക്രിയേറ്ററും ബെസ്റ്റ് സെല്ലിംഗ് ഓഥറുമായ അങ്കുര്‍ വാരിക്കൂ. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഇന്‍റലക്ച്വല്‍ ഹാളില്‍ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആസൂത്രണ വിജയങ്ങള്‍ നിങ്ങളെ ഉന്നതിയിലെത്തിക്കും. പ്‌ളാന്‍ എ, ബി, സി, ഡി...അങ്ങനെ കരുതലോടു കൂടി മുന്നേറുന്നവര്‍ക്ക് ലക്ഷ്യം നേടാനാകും. അതില്ലാത്തവര്‍ക്ക് വിജയം അകലെയായിരിക്കും. സമയത്തെ നാം നമുക്കൊത്ത് മാനേജ് ചെയ്യാന്‍ പഠിക്കണം. തന്‍റെ തന്നെ ജീവിത ക്രമം അതിനുദാഹരണമായി പറയാനാകും. ഇപ്പോള്‍ സമയം രാത്രി 9 കഴിഞ്ഞു. ഈ സമയത്ത് സാധാരണയായി നാട്ടില്‍ ഉറങ്ങുന്ന സമയമാണ്. പക്ഷേ, ഇവിടെ നിങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുന്നത് ഈ സംവാദത്തിലൂടെ നിങ്ങളില്‍ നിന്ന് അറിയാനും തന്‍റെ അറിവുകളെ നിങ്ങള്‍ക്ക് പങ്കു വെക്കാനും മാത്രമാണ്. വിഷയത്തിലേക്ക് വന്നാല്‍, ആസൂത്രണത്തെ നാം കയ്യിലൊതുക്കി മുന്നോട്ടു പോകണം. അതില്‍ സൂക്ഷ്മതയും കണിശതയും പാലിച്ച് പോവുക. വിജയം സുനിശ്ചിതമായിരിക്കും. നെഗറ്റീവുകളോട് നോ പറയാന്‍ ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെയുളള ബന്ധങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ മുറിച്ചു കളയണം. അനാവശ്യമായ ആശയ വിനിമയം, അത് ഏത് ഉപാധിയിലുള്ളതായാലും ഒഴിവാക്കുക. എന്നെ തന്നെയാണ് അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. തന്‍റെ വീട്ടില്‍ ടിവിയില്ല. ന്യൂസ് കാണാറില്ല.ലക്ഷ്യങ്ങള്‍ നേടുന്നതില്‍ കരുതലോടെ മുന്നോട്ടു പോകുന്നു. ജീവിതം പ്‌ളാന്‍ ചെയ്യാനുള്ളതാണ്. പറ്റാത്ത സുഹൃദ് ബന്ധങ്ങള്‍ എനിക്കില്ല. വളരെ വേഗത്തില്‍ സഞ്ചരിക്കാനിഷ്ടപ്പെടുന്നു. ഒച്ചിന്റെ വേഗമുള്ളവരെ ഞാന്‍ കൂടെ കൂട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞു.'ഡു എപിക് ഷിറ്റ്' ആദ്യ പുസ്തകമായിരുന്നു. അതൊരു സീറോ സ്ട്രക്ചറുള്ള പുസ്തകമായിരുന്നു. അതില്‍ തുടക്കമോ ഒടുക്കമോ ഇല്ല. ഏത് പേജും തുറന്ന് വായിക്കാം. വായനയുടെ തുടര്‍ച്ചക്ക് ഒന്നും സംഭവിക്കില്ല. വായന പല രീതികളില്‍ ആസ്വദിക്കുന്നവര്‍ക്കത് ഏറെ ഉപകാരപ്പെട്ടുവെന്ന് കരുതുന്നു. സൗകര്യപ്രദമായ വായനയെ അത് പ്രോല്‍സാഹിപ്പിക്കുന്നു. ഇത് രണ്ടാമത്തെ പുസ്തകമാണ്. തലമുറകള്‍ പുസ്തക വായന നിര്‍ത്തിയിടത്തായിരുന്നു പുസ്തകം കൂടുതല്‍ വായിക്കാന്‍ അവര്‍ തയാറായത്. ഈ പുസ്തകവും (ഗെറ്റ് എപിക് ഷിറ്റ് ഡണ്‍) അല്‍ഭുകരമായ വായന പ്രദാനം ചെയ്യുമെന്ന് ഉറപ്പുണ്ട്.. ഇതിനൊരു ദാര്‍ശനിക ഔന്നത്യമുണ്ടെന്ന് വിശ്വസിക്കുന്നു. സോക്രട്ടീസും പ്‌ളേറ്റോയും അഥവാ, ശിഷ്യനും ഫിലോസഫറും തമ്മിലുള്ള സംവാദം പോലെ ഇത് അനുഭവപ്പെടുമെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആമുഖം ആവശ്യമില്ലാത്ത ടെക് പ്രഭാഷകന്‍ കൂടിയാണ് യൂ ട്യൂബില്‍ ലക്ഷങ്ങളുടെ ഫോളോവേഴ്‌സുള്ള സംരംഭകനും ഗ്രന്ഥകാരനും കണ്ടന്‍റ് ക്രിയേറ്ററുമായ അങ്കുര്‍ വരിക്കൂ. സംസ്‌കാരം, വിജയം, മികവ് നേടല്‍ അങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം മുന്നേറുകയാണ്. കേള്‍ക്കുന്നവരെ മുന്നോന്‍ പഠിപ്പിക്കുകയും.പുതിയ പുസ്തകത്തിന്‍റെ ബുക്ക് സൈനിംഗ് സെഷനുമുണ്ടായിരുന്നു. സദസ്യര്‍ക്കൊപ്പമുള്ള ഗ്രൂപ് ഫോട്ടോക്കും അദ്ദേഹം അവസരം നല്‍കി.

Related Stories

No stories found.
logo
The Cue
www.thecue.in