യുഎഇയില്‍ ഫണ്ട് ഇന്‍വെസ്റ്റ് മെന്‍റ് മാനേജ്മെന്‍റ് പദ്ധതിയുമായി ബര്‍ജീല്‍ ജിയോജിത്

യുഎഇയില്‍ ഫണ്ട് ഇന്‍വെസ്റ്റ് മെന്‍റ്  മാനേജ്മെന്‍റ്   പദ്ധതിയുമായി  ബര്‍ജീല്‍ ജിയോജിത്

യു എ ഇയില്‍ ഫണ്ട് ഇന്‍വെസ്റ്റ് മെന്‍റ് മാനേജ്മെന്‍റ് പദ്ധതിയുമായി ബര്‍ജീല്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ഇക്വിറ്റി ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ എന്നിവയുള്‍പ്പെടെ വിവിധ നിക്ഷേപ വിഭാഗങ്ങള്‍ക്കായി വിവിധ തരം ഫണ്ടുകള്‍ വിപണിയിലെ ഡിമാന്‍ഡും നിക്ഷേപ ആവശ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും അവതരിപ്പിക്കുക. അതോടൊപ്പം തന്നെ യുഎഇയുടെ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണമന്ത്രാലയം പ്രഖ്യാപിച്ച എന്‍ഡ്-ഓഫ്-സര്‍വീസ് ബെനിഫിറ്റ് ഫണ്ടുകളിലേക്കുളള പ്രവേശനവും ബർജീല്‍ ലക്ഷ്യമിടുന്നു.

യുഎഇയെ ഒരു സാമ്പത്തിക ശക്തിയായി മാറ്റാനുള്ള ശ്രമത്തില്‍ ബര്‍ജീല്‍ ജിയോജിത് നിര്‍ണായക പങ്ക് വഹിക്കുമെന്നതില്‍ സന്തോഷമുണ്ടെന്ന് ബര്‍ജീല്‍ ജിയോജിത് ചെയര്‍മാന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സൂദ് അല്‍ ഖാസിമി പറഞ്ഞു.സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷന്‍, ഊര്‍ജ്ജം, ആഗോള ഓഫ്ഷോറിംഗ്, തുടങ്ങിയ മേഖലകളില്‍ യുഎഇ അതിവേഗം മുന്നേറുകയാണ്. ഇതിന് അനുസൃതമായി, അംബ്രല്ല ഫണ്ടുകള്‍, ഫാമിലി ഫണ്ടുകള്‍, ഇഎസ്ജി ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍, കമ്മോഡിറ്റീസ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുകള്‍ എന്നിങ്ങനെ വിവിധ പുതിയ ഫണ്ട് ഘടനകള്‍ അവതരിപ്പിച്ചുകൊണ്ട് സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റി ഒരു സുപ്രധാന പരിഷ്കരണം ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബര്‍ജീല്‍ ജിയോജിത്തിന്‍റെ ചരിത്രം, പ്രവര്‍ത്തന പശ്ചാത്തലം, ശക്തമായ ബ്രാന്‍ഡിംഗ്, നിക്ഷേപകരുമായുള്ള മികച്ച ബന്ധങ്ങള്‍ എന്നിവ കൈമുതലാക്കി നിരവധി ഫണ്ടുകള്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് ജിയോജിത് മാനേജിംഗ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ്ജ് പറഞ്ഞു.ഗുജറാത്തില്‍ ജിയോജിത് ഐഎഫ്എസ് സി ഓഫീസ് തുറക്കുന്നതോടെ, വിവിധ സാമ്പത്തിക സേവനങ്ങളും അന്താരാഷ്ട്ര സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള അവസരങ്ങളും വാഗ്ദാനം ചെയ്യാന്‍ ബര്‍ജീലും ജിയോജിത്തും ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, യുഎസ് എന്നിവയുള്‍പ്പെടെയുളള ആഗോള വിപണികളെ ലക്ഷ്യമിട്ടാണ് പ്രവർത്തനം വിപുലീകരിക്കുന്നതെന്നുള്‍പ്പടെയുളള കാര്യങ്ങള്‍ ബര്‍ജീല്‍ ജിയോജിത്ത് ഡയറക്ടര്‍ ഷംസുദ്ദീന്‍,ബര്‍ജീല്‍ ജിയോജിത് സിഇഒ കൃഷ്ണന്‍ രാമചന്ദ്രന്‍ എന്നിവരും വിശദീകരിച്ചു.

ഇന്ത്യ കേന്ദ്രീകരിച്ച് ഫണ്ട് ഓഫ് ഫണ്ട് ആരംഭിച്ചുകൊണ്ടാണ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് മാനേജ്മെന്‍റ് പ്രവര്‍ത്തനം തുടങ്ങുന്നത്.നിലവിലുള്ള ഫണ്ടുകള്‍ എഫ് ഒ എഫില്‍ ഉണ്ടാകും. യുഎഇ നിക്ഷേപകരെ ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നുള്ള നേട്ടം പ്രയോജനപ്പെടുത്താന്‍ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.ഇന്ത്യന്‍ വിപണികളിലെ വിവിധ മേഖലകളിലുടനീളം മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകള്‍ ഉള്‍ക്കൊള്ളുന്ന ഒരൊറ്റ ഫണ്ടില്‍ നിക്ഷേപിക്കുന്നതിലൂടെ, നിക്ഷേപകര്‍ക്ക് ഇന്ത്യയുടെ വളര്‍ച്ചാ പാതയില്‍ നിന്ന് നേട്ടമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. 'നിക്ഷേപ ഫണ്ടുകളുടെ നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി' സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റിയില്‍ നിന്ന് ലൈസന്‍സ് നേടിയ യുഎഇയിലെ ആദ്യത്തെ കമ്പനികളില്‍ ഒന്നാണ് ബര്‍ജീല്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്.

Related Stories

No stories found.
logo
The Cue
www.thecue.in