8 ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈറ്റ് വിടാന്‍ നിര്‍ബന്ധിതരാകും ; കടുത്ത പ്രതിസന്ധിയായി പ്രവാസി ക്വോട്ട ബില്‍

8 ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈറ്റ് വിടാന്‍ നിര്‍ബന്ധിതരാകും ; കടുത്ത പ്രതിസന്ധിയായി പ്രവാസി ക്വോട്ട ബില്‍

കുവൈറ്റിന്റെ പ്രവാസി ക്വാട്ട ബില്‍ പ്രാബല്യത്തിലായാല്‍ 8 ലക്ഷത്തോളം ഇന്ത്യക്കാര്‍ അവിടം വിടാന്‍ നിര്‍ബന്ധിതരാകുമെന്ന് റിപ്പോര്‍ട്ട്. കരട് എക്‌സ്പാറ്റ് ക്വോട്ട ബില്‍ ഭരണഘടനാപരമാണെന്ന് കുവൈറ്റ് ദേശീയ അസംബ്ലിയുടെ നിയമ നിര്‍മാണ സമിതി അംഗീകരിച്ചതോടെ ആശങ്ക കനക്കുകയാണ്. സ്വദേശി ജനസംഖ്യ കണക്കാക്കി വിദേശി ജനസംഖ്യ പരിമിതപ്പെടുത്തുന്നതാണ് പ്രവാസി ക്വോട്ട ബില്‍. ഇതുപ്രകാരം ഇന്ത്യന്‍ ജനസംഖ്യ 15 ശതമാനത്തില്‍ കൂടാന്‍ പാടില്ല. ആകെ 14.5 ലക്ഷം ഇന്ത്യക്കാരാണ് കുവൈറ്റിലുള്ളത്. നിയമം നടപ്പായാല്‍ എട്ട് ലക്ഷത്തോളം പേര്‍ മടങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നാണ് റിപ്പോര്‍ട്ട്. 43 ലക്ഷമാണ് കുവൈറ്റിലെ ജനസംഖ്യ. പുറത്തുനിന്നുള്ളവര്‍ 30 ലക്ഷത്തോളവുമാണ്. ഇത് പരിഗണിച്ചാണ് കുവൈറ്റ് ഭരണകൂടം പുതിയ നിയമം അവതരിപ്പിക്കുന്നത്.

8 ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈറ്റ് വിടാന്‍ നിര്‍ബന്ധിതരാകും ; കടുത്ത പ്രതിസന്ധിയായി പ്രവാസി ക്വോട്ട ബില്‍
'ജമാ അത്തെ ഇസ്ലാമി വളര്‍ന്നാല്‍ നാട് കുട്ടിച്ചോറാകും'; സഖ്യധാരണയില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സമസ്ത

വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. കൂടാതെ എണ്ണ വരുമാനത്തിലെ ഇടിവും ഇത്തരമൊരു നീക്കത്തിന് ആ രാജ്യത്തെ പ്രേരിപ്പിച്ചുവന്നാണ് വിലയിരുത്തപ്പെടുന്നത്. കുവൈറ്റിന് പുറത്തുനിന്നുള്ളവരില്‍ ഇന്ത്യന്‍ സമൂഹമാണ് ഏറ്റവും വലുത്. ഇതില്‍ വലിയ വിഭാഗം മലയാളികളാണ്. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ഈജിപ്റ്റുകാരുമാണുള്ളത്. 2018 ല്‍ മാത്രം 4.8 ബില്യണ്‍ ഡോളറാണ് കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയത്. കൊവിഡ് മഹാമാരിയുടെ തുടക്കത്തില്‍ തന്നെ വിദേശികള്‍ക്കെതിരായ വികാരം കുവൈറ്റില്‍ ശക്തിപ്പെട്ടിരുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമവിദഗ്ധരും ഉന്നതോദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ശബ്ദമുര്‍ത്തിയിരുന്നു. അതിനിടെ കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് വിദേശികളുടെ എണ്ണം 70 ല്‍ നിന്ന് 30 ശതമാനമാക്കി കുറയ്ക്കാന്‍ ആഹ്വാനവും ചെയ്തു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in