ഏരീസ് ഗ്രൂപ്പ് 25 ആം വാ‍ർഷികാഘോഷം: ജീവനക്കാ‍ർക്കും കുടുംബത്തിനും സമ്മാനങ്ങളും വിദേശയാത്രയും

ഏരീസ് ഗ്രൂപ്പ് 25 ആം വാ‍ർഷികാഘോഷം:
ജീവനക്കാ‍ർക്കും കുടുംബത്തിനും സമ്മാനങ്ങളും വിദേശയാത്രയും

സില്‍വർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും കുടുംബാംഗങ്ങള്‍ക്കും 30 കോടി രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. ആഘോഷങ്ങളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് സൗജന്യ ദുബായ് യാത്ര ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്കും കുടുംബങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമായാണ് 30 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുളളത്.

തൊഴിലാളികളാണ് കമ്പനിയുടെ നിർണായകശക്തി.അവരോടുളള നന്ദിസൂചകമായാണ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപകചെയർമാന്‍ സോഹന്‍ റോയ് പറഞ്ഞു. ഇത്തരം പ്രവൃത്തികളിലൂടെ ജീവനക്കാരും കുടുംബവും തമ്മിലുളള ബന്ധം ശക്തിപ്പെടും. ഏരീസ് ഗ്രൂപ്പിന്‍റെ ഭാഗമായതില്‍ അവർ അഭിമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏരീസ് ഗ്രൂപ്പ് സ്ഥാപകചെയർമാന്‍ സോഹന്‍ റോയ്
ഏരീസ് ഗ്രൂപ്പ് സ്ഥാപകചെയർമാന്‍ സോഹന്‍ റോയ്

ലോകത്തെ ഏറ്റവും വലിയ ഷിപ്പ് ഡിസൈന്‍ ആന്‍റ് ഇന്‍സ്പെക്ഷന്‍ സ്ഥാപനങ്ങളില്‍ ഒന്നാണ് ഏരീസ് ഗ്രൂപ്പ്. 25 രാജ്യങ്ങളില്‍ 2200 ലധികം ജീവനക്കാരുണ്ട്. ജീവനക്കാർക്കും സ്ഥാപനത്തിന് പുറത്തുളളവർക്കുമായി നിരവധി ജീവകാരുണ്യപദ്ധതികളാണ് സ്ഥാപനം നടപ്പിലാക്കുന്നത്.ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍, പങ്കാളികള്‍ക്ക് ശമ്പളം, ഭവന രഹിതര്‍ക്ക് വീട്, ജീവനക്കാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അലവന്‍സും മറ്റു സ്‌കോളര്‍ഷിപ്പുകളും, ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായുള്ള പരിപാടികളും സ്ഥാപനം നടപ്പിലാക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in