മകളുടെ സുഹൃത്ത് വാങ്ങി നല്‍കിയ പേനകൊണ്ട് കലിഗ്രഫിചെയ്തുതുടങ്ങി, പുസ്തകോത്സവത്തില്‍ ശ്രദ്ധനേടി ജലീനയുടെ കൈയ്യെഴുത്ത് ഖുർ ആന്‍

മകളുടെ സുഹൃത്ത് വാങ്ങി നല്‍കിയ പേനകൊണ്ട് കലിഗ്രഫിചെയ്തുതുടങ്ങി,
പുസ്തകോത്സവത്തില്‍  ശ്രദ്ധനേടി ജലീനയുടെ കൈയ്യെഴുത്ത് ഖുർ ആന്‍

ഷാ‍ർജ പുസ്തകോത്സവത്തിലെ ഏഴാം നമ്പർ ഹാളില്‍ അറബിക് കലിഗ്രഫിയില്‍ ഒരുങ്ങിയ കൈയ്യെഴുത്ത് ഖുർ ആന്‍ ശ്രദ്ധേയമാകുന്നു. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ ജലീനയാണ് കലിഗ്രഫിയില്‍ ഖുർ ആന്‍ എഴുതിയിരിക്കുന്നത്.കൈയ്യെഴുത്ത് ഖുർ ആനില്‍ 114 സൂറകളാണുളളത്.28.5 ഇഞ്ച് നീളവും 22.5 ഇഞ്ച് വീതിയും 4.5 ഇഞ്ച് ഉയരവും 30.265 കിലോ ഭാരവുമുളള ഖുർ ആന്‍ തേക്ക് മരത്തില്‍ പണിഞ്ഞ ബോക്സിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഐവറി കാർഡുകളിലാണ് എഴുതിയിരിക്കുന്നത്.

ആദ്യം ചെറിയ രീതിയിലുളള ഖുർ ആന്‍ ചെയ്തിരുന്നു.പിന്നീടാണ് വലിയ രീതിയില്‍ എഴുതണമെന്ന് തീർച്ചപ്പെടുത്തിയത്.ഒരു വർഷമെടുത്ത് മൂന്ന് വർഷം മുന്‍പാണ് കൈയ്യെഴുത്ത് ഖുർ ആന്‍ പൂർത്തിയാക്കിയതെന്നും ജലീന പറഞ്ഞു.കർണാടകയില്‍ താമസിച്ചിരുന്ന സമയത്താണ് ചെയ്തത്. കലിഗ്രഫിയെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. മകളുടെ സുഹൃത്തായ അർച്ചനയാണ് കലിഗ്രഫി ചെയ്യുന്ന പേന ആദ്യം വാങ്ങിനല്‍കിയതെന്നും ജലീന പറഞ്ഞു.

നേരത്തെ ഉറുദു ടീച്ചറായി ജോലി ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ റബർ ടാപ്പിംഗ് തൊഴിലാളിയാണ്. അറബിക് കാലിഗ്രഫിയിലൊരുങ്ങിയ കൈയ്യെഴുത്ത് ഖുർ ആന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും,ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും,ടൈംസ് വേള്‍ഡ് റെക്കോർഡും, അറേബ്യന്‍ വേള്‍ഡ് റെക്കോർഡും നേടിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in