'ആലപ്പുഴ ജിംഖാന': വിജയാഘോഷം ഷാർജയില്‍ നടന്നു

'ആലപ്പുഴ ജിംഖാന': വിജയാഘോഷം ഷാർജയില്‍ നടന്നു
Published on

'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത വിഷു ചിത്രം 'ആലപ്പുഴ ജിംഖാന' യുടെ വിജയാഘോഷം ഷാർജയിൽ നടന്നു. ഷാർജ മുവൈല ലുലു ഹൈപ്പർമാർക്കറ്റിൽ ആണ് സിനിമാ താരങ്ങൾ പങ്കെടുത്ത ആഘോഷം നടന്നത്. പ്രത്യേകം ഒരുക്കിയ വേദിയിൽ നിറഞ്ഞ സദസ്സിലായിരുന്നു പരിപാടി നടന്നത്. നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയ സിനിമയിലെ പ്രധാന താരങ്ങളെല്ലാം ആഘോഷപരിപാടിയില്‍ പങ്കെടുത്തു.

ലുലു ഗ്രൂപ്പ് ഇന്‍റർനാഷണല്‍ ദുബായ് മേഖലാ റീജിയണൽ ഡയറക്ടർ തമ്പാൻ കണ്ണ പൊതുവാൾ, ലൈൻ ഇൻവെസ്റ്റ്‌മെന്‍റ്സ് ആൻഡ് പ്രോപ്പർട്ടീസ് ജനറൽ മാനേജർ നവനീത് സുധാകരൻ, ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ സമദ് എന്നിവരും, ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ആഘോഷഭാഗമായി ശിങ്കാരി മേളം, ബോളിവുഡ് ഡാൻസ്, ഡിജെ മ്യൂസിക് , കേക്ക് കട്ടിങ് തുടങ്ങിയവയെല്ലാം ഒരുക്കിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടി ആലപ്പുഴ ജിംഖാന പ്രദർശനം തുടരുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in