ദുബായ് ആ‍ർടിഎയെ കുറിച്ചറിയാന്‍ അമേരിക്കന്‍ പ്രതിനിധി സംഘമെത്തി

ദുബായ് ആ‍ർടിഎയെ കുറിച്ചറിയാന്‍ അമേരിക്കന്‍ പ്രതിനിധി സംഘമെത്തി

എമിറേറ്റിലെ പൊതുഗതാഗത ഏജന്‍സിയായ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയെ കുറിച്ച് അറിയാനും മനസിലാക്കാനും പഠിക്കാനുമായി അമേരിക്കന്‍ പ്രതിനിധി സംഘമെത്തി.യൂട്ടാ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ കാർലോസ് ബ്രസെറസിന്‍റെ നേതൃത്വത്തിലുളള പ്രതിനിധി സംഘത്തെ ആർടിഎ ബോർഡ് ഓഫ് ചെയർമാനും ഡയറക്ടർ ജനറലുമായ മാത്തർ അല്‍ തായർ സ്വീകരിച്ചു. യൂട്ടാ സ്റ്റേറ്റിലെ റോഡുകളിലും ഗതാഗതത്തിലും വൈദഗ്ധ്യമുളള അമേരിക്കന്‍ കമ്പനികളും ആ‍ർടിഎയും തമ്മിലുളള സഹകരണം യോഗം ചർച്ച ചെയ്തു.

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ സംവിധാനമായ ദുബായ് മെട്രോ, 11 കി.മീറ്റർ ദൈർഘ്യമുള്ള ദുബായ് ട്രാം, ബസ് സർവീസുകള്‍, സമുദ്ര ഗതാഗത സംവിധാനങ്ങൾ എന്നിവ സംഘത്തിന് പരിചയപ്പെടുത്തി. ദിവസേന 16 ലക്ഷം യാത്രാക്കാർ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് മാത്തർ ആല്‍ തായർ വിശദീകരിച്ചു. ആർ.ടി.എയുടെ പ്രവർത്തനരീതി മാതൃകാപരമാണെന്ന് സന്ദർശനസംഘത്തിന്‍റെ മേധാവി കാർലോസ് ബ്രസറാസ് അഭിപ്രായപ്പെട്ടുസ്കൈയിങ്ങിന് പേരുകേട്ട മഞ്ഞുപർവതങ്ങൾ നിറഞ്ഞ അമേരിക്കൻ പ്രദേശമാണ് യൂട്ട

Related Stories

No stories found.
logo
The Cue
www.thecue.in