കേരള ബ്ലാസ്റ്റേഴ്സിനെ അക്കാഫ് ഇവന്‍റ്സ് ആദരിച്ചു

കേരള ബ്ലാസ്റ്റേഴ്സിനെ  അക്കാഫ് ഇവന്‍റ്സ്  ആദരിച്ചു

കേരളത്തിന്‍റെ ഫുട്ബോള്‍ അഭിമാനമായ കേരളാ ബ്ലാസ്റ്റേഴ്സിന് ആദരമൊരുക്കി അക്കാഫ് ഇവന്‍റ്സ്. ഒക്ടോബർ രണ്ടിന് നടക്കാനിരിക്കുന്ന ശ്രാവണ പൗർണമി ഓണാഘോഷങ്ങളുടെ ഭാഗമായാണ് ആദരമൊരുക്കിയത്. ദുബായ് അൽ ബാർഷാ ലുലു ഹൈപ്പർമാർക്കറ്റില്‍ വച്ച് നടന്ന പരിപാടിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അംഗങ്ങളെ അക്കാഫ് പൊന്നാട അണിയിച്ചു.

കാൽപ്പന്തു കളിയുടെ രാജാക്കന്മാർക്ക് ആദരവും പ്രോതാസഹനവും നൽകാൻ അക്കാഫിനു ഏറെ സന്തോഷമുണ്ടെന്ന് സ്വാഗതം പറഞ്ഞു കൊണ്ട് അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ പറഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിൽക്കാണാനും സംസാരിക്കാനും കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് ബ്ലാസ്‌റ്റേഴ്‌സിനെ സദസ്സിനു പരിചയപ്പെടുത്തി അക്കാഫ് ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ പറഞ്ഞു.

അക്കാഫ് ഇവെന്‍റ്സ് ശ്രാവണ പൗർണമി ജനറൽ കൺവീനർ ഷിബു മുഹമ്മദ്, ജോയിന്റ് കൺവീനർമാരായ സുരേഷ് പ്രീമിയർ, സന്ദീപ്, അക്കാഫ് ഭാരവാഹികളായ ജോൺസൻ മാത്യു, അരീഷ് , മഹേഷ് കൃഷ്ണൻ , മീഡിയ കോഓർഡിനേറ്റർ സിന്ധു ജയറാം തുടങ്ങിയവർ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in