Photo courtesy:Kamal Kassim
Photo courtesy:Kamal Kassim

അജ്മി പുതിയ ഉൽപ്പന്നങ്ങള്‍ യുഎഇയില്‍,പ്രകാശനം നിർവ്വഹിച്ച് നടി ഭാവന

Published on

കേരളത്തില്‍ ഏറെ പ്രചാരത്തിലുളള അജ്മിയുടെ പുതിയ ഉല്‍പന്നങ്ങള്‍ ഇനി യുഎഇ വിപണിയിലും. ദുബായ് ഹയാത്ത് റിജൻസിയിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മലയാളത്തിന്‍റെ പ്രിയ നടിയും അജ്മി ഫുഡ്സിന്‍റെ ബ്രാൻഡ് അംബാസിഡറുമായ ഭാവനയാണ് ഉൽപ്പന്നങ്ങളുടെ പ്രകാശന കർമ്മം നിർവഹിച്ചത്.

മലയാളിയുടെ അടിസ്ഥാന ഭക്ഷ്യോൽപന്നങ്ങൾ അങ്ങേയറ്റം പരിശുദ്ധിയോടെയും രുചിയോടെയും വിപണിയിൽ എത്തിക്കാനുള്ള അജ്മിയുടെ ആത്മാർത്ഥ പരിശ്രമത്തിൽ അകൃഷ്ടയായാണ് അജ്മിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് നടി ഭാവന ചടങ്ങിൽ പറഞ്ഞു. സുഹൃത്തുക്കളെല്ലാം അജ്മി ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചശേഷം അഭിപ്രായം പറയാറുണ്ടെന്നും അവർ പറഞ്ഞു.

Photo courtesy:Kamal Kassim
Photo courtesy:Kamal Kassim

ഗൾഫ് മലയാളികളുടെ സമ്പൂർണ ഭക്ഷ്യ ആവശ്യങ്ങളുടെ പരിഹാരം ആവുകയാണ് അജ്മിയുടെ ലക്ഷ്യമെന്ന് എന്ന് ഡയറക്ടേഴ്സ് ആയ റാഷിദും അഫ്സലും പറഞ്ഞു. ഗുണമേന്മയുള്ള ചതിയും കള്ളവും ഇല്ലാത്ത ഭക്ഷ്യോൽപ്പന്നങ്ങളുടെ ഒരു ഹബ്ബായി മാറുക എന്ന ലക്ഷ്യമാണ് അജ്മിയുമായി തങ്ങളെ അടുപ്പിച്ചതെന്നും ഈ ബന്ധം കൂടുതൽ കൂടുതൽ ശക്തമാവുകയാണെന്നും അജ്മിയുടെ യുഎഇ വിതരണക്കാരായ അൽസായി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ മജീദ് പുല്ലഞ്ചേരി യും സിഇഒ ഷാജി ബലയമ്പത്തും അഭിപ്രായപ്പെട്ടു

Photo courtesy:Kamal Kassim
Photo courtesy:Kamal Kassim

പുട്ടുപൊടി അടക്കമുള്ള കേരള പ്രഭാതഭക്ഷ്യോത്പന്നങ്ങള്‍ കൂടാതെ മസാല, അച്ചാർ വിപണികളിൽ കൂടി പ്രവേശിക്കുകയാണ് അജ്മി. പുതുതായി ഇറക്കിയ മുഴുവൻ ഉൽപ്പന്നങ്ങളും അടുത്ത മാസത്തോടെ യു എ ഇ യിൽ ലഭ്യമാകുമെന്ന് അൽസായി ഗ്രൂപ്പിന്‍റെ ട്രേഡ് മാർക്കറ്റിംഗ് മാനേജർ ഫസ്‌ന തളിക്കുളത്തിൽ അറിയിച്ചു. യുഎഇ റീട്ടെയിൽ മേഖലയിലെ പ്രമുഖരെല്ലാം തന്നെ ചടങ്ങിൽ സംബന്ധിച്ചു.

logo
The Cue
www.thecue.in