ഒരു ദിർഹത്തിന് 10 കിലോ ബാഗേജ്, യാത്രാക്കാർക്ക് ആനുകൂല്യം പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ് പ്രസ്

ഒരു ദിർഹത്തിന് 10 കിലോ ബാഗേജ്, യാത്രാക്കാർക്ക് ആനുകൂല്യം പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ് പ്രസ്
Published on

ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കുളള വിമാനസർവ്വീസുകളില്‍ ഒരു ദിർഹത്തിന് 10 കിലോ അധിക ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ് പ്രസ്. ജിസിസി രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താം. ഈ മാസം 31 നകം ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. നവംബർ 30 നകം യാത്ര ചെയ്യുകയും വേണം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആനുകൂല്യം തെരഞ്ഞെടുക്കണം. ടിക്കറ്റ് ഇഷ്യൂ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് ഈ ആനുകൂല്യം ലഭ്യമാവില്ല.

യുഎഇ ഉള്‍പ്പെടയുളള ഗള്‍ഫ് രാജ്യങ്ങളില്‍ അവധി സീസണ്‍ അവസാനിച്ചുവെങ്കിലും ദീപാവലി അടക്കമുളള ആഘോഷങ്ങള്‍ വരാനിരിക്കെ നാട്ടിലേക്ക് പോകുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ ആനുകൂല്യം. ഒരു ദിർഹത്തിന്‍റെ അധിക ബാഗേജ് നല്‍കുന്നതിലൂടെ യാത്രാക്കാരുടെ ആവശ്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് ഗൾഫ്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക റീജനൽ മാനേജർ പി.പി. സിങ് പറഞ്ഞു.

നിലവില്‍ എയർ ഇന്ത്യ എക്സ് പ്രസിന് ദുബായ് ഷാർജ അബുദബി മസ്കറ്റ് ദമാം ദോഹ ഉള്‍പ്പടെ നിരവധി നഗരങ്ങളില്‍ നിന്ന് ഇന്ത്യയുടെ വിവിധ വിമാനത്താവളങ്ങളിലേക്ക് സർവ്വീസുകളുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in