ഗള്‍ഫ് സെക്ടറിലേക്കുളള സൗജന്യ ബാഗേജ് പരിധി 30 കിലോയായി ഉയ‍ർത്തി എയർ ഇന്ത്യ എക്സ് പ്രസ്

ഗള്‍ഫ് സെക്ടറിലേക്കുളള സൗജന്യ ബാഗേജ് പരിധി 30 കിലോയായി ഉയ‍ർത്തി എയർ ഇന്ത്യ എക്സ് പ്രസ്
Published on

ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുളള ബാഗേജ് പരിധി എയർ ഇന്ത്യ എക്സ് പ്രസ് വ‍ർദ്ധിപ്പിച്ചു. 20 കിലോ ബാഗേജ് പരിധി 30 കിലോയാക്കിയാണ് വ‍ർദ്ധിപ്പിച്ചത്. ഒറ്റബാഗേജായോ രണ്ട് ബാഗുകളായോ ബാഗേജ് കൊണ്ടുപോകാം. ജനുവരി 15 മുതല്‍ പുതിയ ബാഗേജ് നയം പ്രാബല്യത്തിലായി.

നേരത്തെ എയർഇന്ത്യ എക്സ് പ്രസില്‍ 30 കിലോ അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ടിക്കറ്റ് നിരക്കിനൊപ്പം സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന ബാഗേജ് പരിധി 20 കിലോയായി ചുരുക്കിയിരുന്നു. കൂടുതല്‍ ബാഗേജ് കൊണ്ടുപോകണമെങ്കില്‍ പണം നല്‍കണമെന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ സൗജന്യ ബാഗേജ് പരിധി 30 കിലോയെന്നത് പുനസ്ഥാപിച്ചത് പ്രവാസകള്‍ക്ക് ഏറെ ആശ്വാസകരമാകും.

അതേസമയം, ഇന്ത്യയില്‍ നിന്ന് തായ് ലന്‍റ് ,നേപ്പാള്‍ എന്നിവിടങ്ങളിലേക്കും ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുമുളള സൗജന്യ ബാഗേജ് പരിധി 20 കിലോ ആയി തുടരും. ഹാന്‍ഡ് ബാഗേജ് പരിധി 7 കിലോ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in