വിദ്യാഭ്യാസത്തെ വിപുലപ്പെടുത്താന്‍ നിർമ്മിത ബുദ്ധി സഹായകരമാകുമോ? ശ്രദ്ധേയമായി വായനോത്സവ സെമിനാർ

വിദ്യാഭ്യാസത്തെ വിപുലപ്പെടുത്താന്‍ നിർമ്മിത ബുദ്ധി സഹായകരമാകുമോ? ശ്രദ്ധേയമായി വായനോത്സവ
സെമിനാർ

വിദ്യാലയങ്ങളില്‍ നിന്ന് അറിവുനേടുകയെന്നുളളതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ ജോണ്‍സിന്‍റെ ചോദ്യം അതായിരുന്നു. കേവലം പുസ്തകങ്ങളില്‍ നിന്നുമാത്രം കിട്ടുന്ന അറിവ് മാത്രമല്ല ഒരു വിദ്യാർത്ഥിക്ക് വേണ്ടത്. അതിനുമപ്പുറം ലോകത്തെ അറിയണം. അതിനായി സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണം, അദ്ദേഹം പറഞ്ഞു.ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്‍പ്പടെ പഠന സഹായങ്ങള്‍ ചെയ്യുകയും ഈ മേഖലയില്‍ 25 വർഷമായി പ്രവർത്തിക്കുകയും ചെയ്യുകയാണ് ഡോ ജോണ്‍സ്.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമാണ് എഐ അഥവാ നിർമ്മിത ബുദ്ധി. പുതിയ തലമുറ കുറച്ചുകൂടി കാര്യങ്ങള്‍ അറിഞ്ഞ് പ്രവർത്തിക്കുന്നവരാണ്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൂര്യനുതാഴെയുളള എല്ലാ വിവരങ്ങളും അവർ എടുക്കും. എന്നാല്‍ സൂക്ഷ്മതയോടെ യുക്തിസഹമായി മാത്രമെ അവരത് ഉപയോഗത്തില്‍ വരുത്തൂ.ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളെ കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു. ഡിജിറ്റല്‍ ഉപകരണങ്ങളും പഠന പ്രക്രിയ എളുപ്പമാക്കും.

Dr Al Jones at SCRF 2024
Dr Al Jones at SCRF 2024

അധ്യാപകരുടെ സ്ഥാനം നിർമ്മിത ബുദ്ധി കൈയ്യേറുമെന്ന് വിശ്വസിക്കുന്നില്ല. മനുഷ്യ ഇടപടെല്‍ പഠനത്തിന് ആവശ്യമാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തരങ്ങള്‍ എങ്ങനെ ഉപയോഗത്തില്‍ വരുത്താമെന്നുളളതാണ് ഏറ്റവും പ്രധാനം. സ്കൂളുകളിൽ, പാഠ്യപദ്ധതികൾ മാതൃകയാക്കാനും വിവർത്തനങ്ങൾ ചെയ്യാനും നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.ചാറ്റ് ജിപിടി പോലുളളവ ഉപയോഗിക്കുമ്പോള്‍ രണ്ടുതവണ പരിശോധിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

പഠനത്തിനും കളിസമയത്തിനുമിടയില്‍ ഒരു സന്തുലിതാവസ്ഥ കൊണ്ടുവരണം. വ്യായാമം ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കണം.മനുഷ്യമനസ്സിന് അപാരമായ സാധ്യതകളുണ്ട്. അത് കണ്ടെത്തി ഉപയോഗപ്പെടുത്തണം.നിത്യജീവിതത്തില്‍ നിർമ്മിത ബുദ്ധിയൂടെ സ്വാധീനം വർദ്ധിച്ചുവരുന്നുവെന്നുളളത് യാഥാർത്ഥ്യമാണ്. ഇത് ഏതെങ്കിലും തരത്തില്‍ തൊഴില്‍ നഷ്ടത്തിലേക്ക് വഴി വയ്ക്കില്ല. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in