എജിഐ ബിരുദദാന ചടങ്ങുകള്‍ നടന്നു

എജിഐ ബിരുദദാന ചടങ്ങുകള്‍ നടന്നു
Published on

അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിട്യൂഷന്‍സിന്‍റെ ബിരുദദാനചടങ്ങുകള്‍ ഷാ‍ർജ ഭരണകുടംബാംഗമായ ഷെയ്ഖ് ഹുമൈദ് റാഷിദ് ഹുമൈദ് അബ്ദുളള അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. യുകെ, മലേഷ്യ, സ്വിറ്റ്സർലന്‍റ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുളള സർവ്വകലാശാലകളില്‍ നിന്നുളള അവാർഡിംഗ് ബോഡികളില്‍ നിന്നും കോഴ്സുകള്‍ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികള്‍ക്ക് ചടങ്ങില്‍ സർട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. പരമ്പരാഗത വസ്ത്രങ്ങളും തൊപ്പികളും അണിഞ്ഞ വിദ്യാർത്ഥികളും മുതിർന്ന വിദ്യാഭ്യാസ വിദഗ്ധരും വിശിഷ്ടവ്യക്തികളും പങ്കെടുത്ത ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ദുബായ്ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ മലേഷ്യയിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലർ ഡോ അഹമ്മദ് ഇസാനി അവാങ്ങ്, യുകെയിലെ ആംഗ്ലിയ റസ്കിന്‍ യൂണിവേഴ്സിറ്റിയുടെ ഇന്‍റർനാഷണല്‍ പാർട്ണർഷിപ്പ്സ് ഡയറക്ടർ ഡോ സൈമണ്‍ ഇവാന്‍സ്, പാന്‍ ആഫ്രിക്കന്‍ ചേംബർ ഓഫ് കൊമേഴ്സിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ കെബോർ ഗെന്ന തുടങ്ങിയവർ സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ടി എന്‍ പ്രതാപന്‍ എംപിയും ചടങ്ങിനെത്തിയിരുന്നു. എജിഐ ഡയറക്ടർ അഖില്‍ സതീഷ്, എജിഐ ചെയർമാന്‍ മുഹമ്മദ് മുന്‍സീർ, എജിഐ സിഇഒ പ്രമീളാ ദേവിയും എജിഐയുടെ ചരിത്രവും ദൗത്യവും അവതരിപ്പിച്ചു. വിശിഷ്ട വ്യക്തികളും 800 ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിന് സാക്ഷികളായി.

Related Stories

No stories found.
logo
The Cue
www.thecue.in