ദുബായിൽ ഗോൾഡൻ വിസകളുടെ എണ്ണത്തിൽ 52 % വർദ്ധനവ്

ദുബായിൽ ഗോൾഡൻ വിസകളുടെ എണ്ണത്തിൽ 52 % വർദ്ധനവ്

ദുബായിൽ 2022 ന്‍റെ ആദ്യ പകുതിയെ അപേക്ഷിച്ച് 2023 -ലെ ആദ്യ ആറ് മാസത്തിൽ ഗോൾഡൻ വിസകളുടെ എണ്ണത്തിൽ 52 ശതമാനം വർധനവ് രേഖപ്പെടുത്തിയെന്ന് ജിഡിആർഎഫ്എ. സന്ദർശന വിസകളിൽ 34%, ടൂറിസ്റ്റ് വിസകളിൽ 21 ശതമാനവും വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയിൽ നിന്ന് ദുബായ് കരകയറിയതോടെ, റെസിഡൻസി വിസകൾക്കും എയർ, കര, തുറമുഖങ്ങൾ വഴിയുള്ള എൻട്രി, എക്സിറ്റ് എന്നിവയുൾപ്പെടെ 11,319,991 ഇടപാടുകൾ നടന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

രാജ്യഅതിര്‍ത്തികളുടെ ഭാവി നയങ്ങൾ രൂപീകരിക്കുന്നതിനുള്ള ആഗോള സമ്മേളനം ഈ മാസം 19,20 ദിവസങ്ങളിൽ ദുബായിൽ നടക്കുമെന്നും അധികൃതർ അറിയിച്ചു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മദീനത്ത് ജുമൈറ ഹോട്ടലിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അതിർത്തി നിയന്ത്രണമേഖലയിൽ പ്രവർത്തിക്കുന്ന 23 ലധികം ആഗോള നയ രൂപകർത്താക്കൾ, ഗവേഷകർ, വിദഗ്ധർ അടങ്ങിയ നിരവധിപേർ സംബന്ധിക്കും.ലോകമെമ്പാടുമുള്ള ഇമിഗ്രേഷൻ അധികാരികൾ നേരിടുന്ന കാലികമായ പ്രശ്‌നങ്ങൾ അതിനുള്ള പരിഹാരവും സമ്മേളനം ചർച്ച ചെയ്യുമെന്ന് ഇത് സംബന്ധിച്ച് ദുബായ് സർക്കാരിന്‍റെ മീഡിയ ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അധികൃതർ അറിയിച്ചു ബോർഡർ മാനേജ്‌മെന്‍റ്, ഇമിഗ്രേഷൻ, റെസിഡൻസി എന്നിവയിലെ നൂതന സമ്പ്രദായങ്ങളെക്കുറിച്ചുള്ള വൈവിധ്യ സംഭാഷണങ്ങൾക്കും ചർച്ചകൾക്കും സമ്മേളനം വേദിയാകും.ബോർഡർ ക്രോസിംഗ് മാനേജ്‌മെന്‍റിലെ മികച്ച അന്താരാഷ്‌ട്ര സമ്പ്രദായങ്ങൾക്ക് സാക്ഷ്യം വഹിക്കാനും പ്രാദേശികവും ആഗോളവുമായ തലങ്ങളിൽ ഒന്നിലധികം മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഫലപ്രദമായ വിനിമയങ്ങളിൽ ഏർപ്പെടാനുള്ള സുവർണാവസരം കോൺഫ്രൻസ് ഒരുക്കും. ഇമിഗ്രേഷൻ, റെസിഡൻസി എന്നിവയുമായി ബന്ധപ്പെട്ട നിർണായക ആഗോള പ്രശ്‌നങ്ങൾക്ക് പുറമേ, ഭാവിയിലെ വെല്ലുവിളികളെ ഫലപ്രദമായി നാവിഗേറ്റ് ചെയ്യുന്നതിനുള്ള സജീവമായ നയങ്ങൾ വികസിപ്പിക്കുന്നതിനുള്ള വഴികളും ഫോറം ചർച്ചമെന്ന് ജിഡിആർഎഫ്എ ദുബായ് ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.അതിനൊപ്പം വികസിച്ചുകൊണ്ടിരിക്കുന്ന വിവിധ യാത്രാ മാർഗങ്ങൾ,മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ, വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളി എന്നിവയെക്കുറിച്ചുള്ള ചർച്ചകളും സമ്മേളനത്തിൽ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു

ദുബായ് എയർപോർട്ടിലൂടെ 42 ദശലക്ഷം യാത്രക്കാർ

ഈ വർഷം ആദ്യ പകുതിയിൽ ദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്തത് 42 മില്യൺ യാത്രക്കാർ. ഭാവിയിൽ വിമാനത്താവളം പൂർണമായും ബയോമെട്രിക് ആക്കാനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഈ വർഷം ഇതുവരെ 42 ശതമാനം യാത്രക്കാരും സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. വരും കാലങ്ങളിൽ സ്മാർട്ട് ഗേറ്റുകളുടെ എണ്ണം വർധിപ്പിക്കും.ഈ സ്മാർട്ട് കൗണ്ടറുകളുള്ള ദുബായ് വിമാനത്താവളങ്ങൾ ലോകത്തിലെ ഏറ്റവും എളുപ്പവും സുഗമവുമായ വിമാനത്താവളമാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ജിഡിആർഎഫ്എ-ദുബായ് അസിസ്റ്റന്‍റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ,മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാങ്കിതി,മേജർ ജനറൽ ഡോ. അലി അൽ സാബി, ബ്രിഗേഡിയർ ഖലഫ് അൽ ഗൈത്ത് തുടങ്ങിയവർ പങ്കെടുത്തു

Related Stories

No stories found.
logo
The Cue
www.thecue.in