ചാരിറ്റി നിര്‍ത്തിയത് ഇവന്‍ കാരണം, എന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷ ; ആഷിക്കിന്റെ അറസ്റ്റില്‍ ഫിറോസ് കുന്നംപറമ്പില്‍

ചാരിറ്റി നിര്‍ത്തിയത് ഇവന്‍ കാരണം, എന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷ ; ആഷിക്കിന്റെ അറസ്റ്റില്‍ ഫിറോസ് കുന്നംപറമ്പില്‍

Published on

ലക്ഷങ്ങളുടെ കള്ളനോട്ടുമായി ചാരിറ്റി പ്രവര്‍ത്തകന്‍ ആഷിഖ് തോന്നയ്ക്കല്‍ അറസ്റ്റിലായതില്‍ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പില്‍. ഇയാള്‍ കാരണമാണ് മുന്‍പ് ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നതെന്നും തന്നെ പോലുള്ളവരെ ദ്രോഹിച്ചതിനുള്ള ശിക്ഷയാണിതെന്നും ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇവന്‍ മാത്രമല്ല, ഇതിന്റെ അടിവേര് മാന്തിയാല്‍ ചില നന്മയുടെ വെളളരിപ്രാവുകളും കുടുങ്ങുമെന്നും ഫിറോസ് പറയുന്നു. ആഷിക് തോന്നയ്ക്കല്‍ അറസ്റ്റില്‍ എന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്നെ ദ്രോഹിച്ചതിന് ദൈവം നല്‍കിയ ശിക്ഷ

താനും തന്നെപ്പോലുള്ള തന്റെകൂടെ ചേര്‍ന്ന് നില്‍ക്കുന്ന കുറെ ചാരിറ്റിക്കാരും എന്നെ ദ്രോഹിച്ചതിന് കണക്കില്ല ഇന്നും നിന്റെ സുഹൃത്തുക്കള്‍ അത് തുടരുന്നുണ്ട്

എല്ലാം തെറ്റായിപോയി എന്നെ കൊണ്ട് മറ്റുള്ളവര്‍ കളിപ്പിച്ചതാണെന്നു നീ പറഞ്ഞപ്പോഴും എന്റെ മനസ്സിലെ മുറിവും എന്റെ കണ്ണീരും ദൈവം കണ്ടു

നിന്റെ ദ്രോഹം കാരണമാണ് നാന്‍ ഒരിക്കല്‍ ചാരിറ്റിപോലും നിര്‍ത്തിയത് ,ഇവന്‍ മാത്രമല്ല ഇതിന്റെ അടിവേര് മാന്തിയാല്‍ ചില നന്മയുടെ വെള്ളരിപ്രാവുകളും കുടുങ്ങും.ഇതൊരു പരീക്ഷണമാണ് എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോ നന്മയുള്ള യഥാര്‍ത്ഥ മനുഷ്യനായി ജീവിക്കൂ.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചാരിറ്റി എന്നത് ആരെയെങ്കിലും കാണിക്കാനുള്ള ഒരുവാക്കല്ല പണമുണ്ടാക്കാനുള്ള മാര്‍ഗവുമില്ല വേദനിക്കുന്ന വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി ത്യജിക്കാനുള്ള മനസ്സും ശരീരവും വേണം അവന് വേദനിക്കുമ്പോ നമ്മുടെ കണ്ണിന്നു കണ്ണുനീര്‍ വരണം അതിനൊന്നും കഴിയില്ലെങ്ങില്‍ അത് ചെയ്യുന്നോരെ ദ്രോഹിക്കാതെയെങ്കിലും ഇരിക്കണം. ഇതൊരു ശിക്ഷ തന്നെയാണ് നീ മൂലം കഷ്ടപ്പെട്ട ഒരുപാട് പാവങ്ങളുടെ ശാപത്തിന്റെ ശിക്ഷ.

Firoz Kunnamparambil's Comment on Ashiq Thonnaykkal's Arrest

logo
The Cue
www.thecue.in