നാട്ടികയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മരിച്ചെന്ന് ജന്മഭൂമി വ്യാജവാര്‍ത്ത, പ്രതിഷേധം

നാട്ടികയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മരിച്ചെന്ന് ജന്മഭൂമി വ്യാജവാര്‍ത്ത, പ്രതിഷേധം
Published on

നാട്ടികയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മരിച്ചതായി ബിജെപി മുഖപത്രം ജന്മഭൂമിയില്‍ വാര്‍ത്ത. സിപിഐ സ്ഥാനാര്‍ത്ഥി സി.സി മുകുന്ദന്‍ മരണപ്പെട്ടതായാണ് ജന്മഭൂമിയുടെ ചരമകോളത്തില്‍ വാര്‍ത്ത വന്നത്. ഫോട്ടോ സഹിതമായിരുന്നു വാര്‍ത്ത.

പ്രതിഷേധത്തിന് പിന്നാലെ ജന്മഭൂമിയുടെ ഇ എഡിഷന്‍ പിന്‍വലിച്ചു. പത്രത്തിന്റെ തൃശൂര്‍ എഡിഷനിലാണ് വാര്‍ത്ത വന്നിരുന്നത്. ജന്മഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ. അന്ധമായ രാഷ്ട്രീയ വൈരാഗ്യം ഒരു മാധ്യമത്തെ എത്രമാത്രം അധ:പതിപ്പിക്കും എന്നതിന്റെ ഉദാഹരണമായി ജന്മഭൂമിയും സംഘപരിവാര്‍ മാധ്യമങ്ങളും ഈ നാട്ടില്‍ ഏറെക്കാലമായി നിലനിക്കുകയാണെന്നാണ് നാട്ടിക സി.പി.ഐ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

സിപിഐ സിറ്റിങ് സീറ്റിലാണ് സി.സി മുകുന്ദന്‍ മത്സരിക്കുന്നത്. 2016 ല്‍ 26,777 വോട്ടുകള്‍ക്ക് ഗീത ഗോപിയാണ് നാട്ടികയില്‍ ജയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in