വിദ്യാര്‍ത്ഥികളെ കണ്ടാല്‍ ഡബിള്‍ ബെല്ലടിക്കുന്ന ബസുകളെ പിടികൂടാന്‍ എറണാകുളം കലക്ടര്‍, നടപടിയെന്ന് മുന്നറിയിപ്പ്

വിദ്യാര്‍ത്ഥികളെ കണ്ടാല്‍ ഡബിള്‍ ബെല്ലടിക്കുന്ന ബസുകളെ പിടികൂടാന്‍ എറണാകുളം കലക്ടര്‍, നടപടിയെന്ന് മുന്നറിയിപ്പ്

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ കയറ്റാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കലക്ടര്‍. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്റ്റോപ്പില്‍ കലക്ടര്‍ മിന്നല്‍ പരിശോധന നടത്തി. തൊട്ടടുത്തുള്ള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പിലേക്ക് കളക്ടര്‍ എത്തിയത്. പോലീസുകാര്‍ക്കൊപ്പം കലക്ടറെയും കണ്ട് ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റിയെങ്കിലും പരിശോധന തുടരുമെന്ന് കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. സ്റ്റോപ്പില്‍ നിര്‍ത്തണമെന്നും കുട്ടികളോട് മാന്യമായി പെരുമാറണമെന്നും ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടു. കണ്‍സഷന്‍ നിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചു. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് പരിശോധനക്ക് കലക്ടറെത്തിയത്.

ബസ് കയറാന്‍ നില്‍ക്കുന്ന കുട്ടികളെ കാണുമ്പോള്‍ വീട്ടിലുള്ള കുട്ടികളുടെ മുഖം ഓര്‍ക്കണമെന്നാണ് ബസ് മുതലാളിമാരോടും തൊഴിലാളികളോടുമുള്ള അഭ്യര്‍ത്ഥനയെന്നും എസ് സുഹാസ്.

വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ആര്‍.ടി.ഒയ്ക്ക് കൈമാറിയ കളക്ടര്‍, തുടര്‍ദിവസങ്ങളിലും പരിശോധന നടത്തുമെന്നറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും കര്‍ശന നടപടി കൈക്കൊള്ളുമെന്നും കളക്ടര്‍ വ്യക്തമാക്കി. ചുമതലയേറ്റ ദിവസം മുതല്‍ പല കോണില്‍ നിന്നും കേള്‍ക്കുന്നതാണ് വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണനയെന്ന് കളക്ടര്‍ പറഞ്ഞു. ഇതിന് ശാശ്വത പരിഹാരം കാണും.

ബസ് കയറാന്‍ നില്‍ക്കുന്ന കുട്ടികളെ കാണുമ്പോള്‍ വീട്ടിലുള്ള കുട്ടികളുടെ മുഖം ഓര്‍ക്കണമെന്നാണ് ബസ് മുതലാളിമാരോടും തൊഴിലാളികളോടുമുള്ള അഭ്യര്‍ത്ഥനയെന്നും എസ് സുഹാസ്.

Related Stories

No stories found.
logo
The Cue
www.thecue.in