'പ്രദീപിന്റെ മരണം കൊലപാതകം' ; മാഫിയകള്‍ ചെല്ലും ചെലവും കൊടുത്ത് വെട്ടുകിളി സംഘത്തെ വളര്‍ത്തിയിട്ടുണ്ടെന്നും സനല്‍കുമാര്‍ ശശിധരന്‍

'പ്രദീപിന്റെ മരണം കൊലപാതകം' ; മാഫിയകള്‍ ചെല്ലും ചെലവും കൊടുത്ത് വെട്ടുകിളി സംഘത്തെ വളര്‍ത്തിയിട്ടുണ്ടെന്നും സനല്‍കുമാര്‍ ശശിധരന്‍

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണം കൊലപാതകമാണെന്നതിന്റെ തെളിവുകള്‍ അനുദിനം പുറത്തു വരികയാണെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ കാരണം അവയെയും കോടതികളെയും വിലയ്ക്കു വാങ്ങാന്‍ കെല്‍പുള്ള മാഫിയകള്‍ വളര്‍ന്നതിനാലാണെന്നും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ കാര്യങ്ങളെ മാനിപുലേറ്റ് ചെയ്യാന്‍ കഴിവുള്ള സംഘത്തെ കാണാനാകും. ഗൗരവമുള്ള പലകാര്യങ്ങളേയും ഇടിച്ചു താഴ്ത്തി ചര്‍ച്ചയാക്കാതിരിക്കാന്‍ ഒരു ജാഗരൂകമായ ശ്രമം അവരില്‍ നിന്നുണ്ടാകുന്നു. കൃത്യമായ ആസൂത്രണത്തോടെ ഇങ്ങനെ ഒരു വെട്ടുകിളിസംഘത്തെ മാഫിയകള്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തി എടുത്തിട്ടുണ്ടെന്നും സനല്‍ കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രദീപിന്റെ മരണം കൊലപാതകമാണെന്നതിന്റെ തെളിവുകള്‍ അനുദിനം പുറത്തു വരികയാണ്. എന്നാല്‍ അത് മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. അതിനു കാരണം കേരളത്തിലിപ്പോള്‍ മാധ്യമങ്ങളെ മാത്രമല്ല കോടതികളെ പോലും വിലയ്ക്കു വാങ്ങാന്‍ കെല്‍പുള്ള രീതിയില്‍ എന്തും ചെയ്യാവുന്ന രീതിയില്‍ മാഫിയകള്‍ വളര്‍ന്നു കഴിഞ്ഞു എന്നതു തന്നെ. എന്നാല്‍ ഇടക്കാലത്ത് മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കാത്ത പല കേസുകളും നവധാരാമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും മുന്നോട്ട് കൊണ്ടുപോകാന്‍ മുഖ്യധാരാമാധ്യമങ്ങളേയും ഭരണകൂടത്തെയും നിര്‍ബന്ധിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ കാര്യങ്ങളെ മാനിപുലേറ്റ് ചെയ്യാന്‍ കഴിവുള്ള ഒരു സംഘം ആളുകളെ നമുക്ക് കാണാന്‍ കഴിയും. ഗൌരവമുള്ള പലകാര്യങ്ങളേയും ഇടിച്ചു താഴ്ത്തി ചര്‍ച്ചയാക്കാതിരിക്കാന്‍ ഒരു ജാഗരൂകമായ ശ്രമം നമുക്ക് കാണാന്‍ കഴിയും. കൃത്യമായ ആസൂത്രണത്തോടെ ഇങ്ങനെ ഒരു വെട്ടുകിളിസംഘത്തെ മാഫിയകള്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തി എടുത്തിട്ടുണ്ട് എന്നാണ് മനസിലാക്കേണ്ടത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ പോസ്റ്റിനടിയിലും വരും കുറച്ച് തെറിവിളികളും വാപൊളിച്ചുള്ള സ്‌മൈലികളും എന്ന് പ്രതീക്ഷിക്കുന്നു. ഇവര്‍ക്കെന്താണ് മാഫിയകളെക്കുറിച്ച് പറയുമ്പോള്‍ ഇത്ര അസഹ്യത ഉണ്ടാകുന്നത് എന്ന് സ്വയം ചോദിച്ചാല്‍ മാത്രം മതി വസ്തുതകള്‍ മനസിലാവാന്‍. പ്രദീപിനു നീതി കിട്ടുന്നതുവരെ പോരാടുന്നവരുടെ കൂട്ടത്തില്‍, അതിനി എന്റെയും മരണം വരെയെങ്കില്‍ അങ്ങനെ, ഞാനുണ്ടാവും.

Director Sanal kumar Sasidharan's Facebook Post On Journalist SV Pradeep's Death.

Related Stories

No stories found.
logo
The Cue
www.thecue.in